കൊളമ്പസ് സര്‍വകലാശാല പ്രതിനിധികള്‍ എഎസ്ബിയില്‍

 


തിരുവനന്തപുരം: (www.kvartha.com 25.04.2014) ദക്ഷിണേന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളായ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസുമായി (എഎസ്ബി) വിദ്യാഭ്യാസ മേഖലയില്‍ സഹകരണത്തിനുള്ള സാധ്യത ആരായുന്നതിന് അമേരിക്കയിലെ കൊളമ്പസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ(സിഎസ്‌യു) പ്രതിനിധികള്‍ എത്തി. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സഹകരണം തേടുകയുമായിരുന്നു സന്ദര്‍ശന ലക്ഷ്യം.

ജോര്‍ജിയയില്‍ സ്ഥിതിചെയ്യുന്ന കൊളമ്പസ് സര്‍വകലാശാലയിലെ ഉന്നതര്‍ ബുധനാഴ്ചയാണ് എഎസ്ബിയില്‍ എത്തിയത്. പ്രതിനിധി സംഘം എഎസ്ബി ഡയറക്ടര്‍ പ്രൊഫ. എസ് രാജീവുമായും മറ്റു അധ്യാപകരുമായും ചര്‍ച്ച നടത്തി.

കൊളമ്പസ് സര്‍വകലാശാല പ്രസിഡന്റ് ഡോ. തിമോത്തി എസ്. മെസ്‌കോണിന്റെ നേതൃത്വത്തില്‍ ഗ്രാജ്വേറ്റ് ആന്‍ഡ് ഗ്ലോബല്‍ റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ശ്രീമതി ക്രിസ്റ്റിന്‍ വില്യംസ് ഗ്രിഫിന്‍, യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വീസസിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ എബ്രഹാം ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രതിനിധി സംഘം.

എഎസ്ബിക്ക് കന്‍സാസ് സര്‍വകലാശാലയുമായി നേരത്തേ തന്നെ സഹകരണം ഉണ്ട്. ഇതിന്റെ ഭാഗമായി കന്‍സാസ് ബിസിനസ് സ്‌കൂളിലേയും എഞ്ചിനീയറിംഗ് സ്‌കൂളിലേയും ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും ഇന്ത്യയിലെത്തി എഎസ്ബിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 'ബിസിനസ് ഇന്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ്' എന്ന ഹ്രസ്വകാല കോഴ്‌സില്‍ പങ്കെടുക്കാറുണ്ട്. കന്‍സാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന്റെ ഭാഗമായി ഓട്ടോ മൊബീല്‍, ഐടി, കയര്‍, കശുവണ്ടി തുടങ്ങിയ വിവിധ വ്യവസായ നിര്‍മ്മാണ യൂണിറ്റുകളും സന്ദര്‍ശിക്കാറുമുണ്ട്.

കൊളമ്പസ് സര്‍വകലാശാലയില്‍ നിന്നും എത്തിയ പ്രതിനിധി സംഘം ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളും സന്ദര്‍ശിച്ച് പ്രിന്‍സിപ്പലിനോടും അധ്യാപകരോടും ചര്‍ച്ച നടത്തുകയും അമേരിക്കയില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കൊളമ്പസ് സര്‍വകലാശാല പ്രതിനിധികള്‍ എഎസ്ബിയില്‍

കൊളമ്പസ് സര്‍വകലാശാല പ്രതിനിധികള്‍ എഎസ്ബിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  ASB exploring educational tie-ups with Columbus State University,  Asian School of Business, Abraham George, Kansas Business School,  Trivandrum International School, Business in Emerging Markets, Kristen Williams Griffin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia