ഓര്‍മ ശക്തി കുറഞ്ഞതോടെ മാറി നില്‍ക്കാന്‍ തീരുമാനിച്ചു: ആര്യാടന്‍
Jun 9, 2016, 11:19 IST
ADVERTISEMENT
മണ്ണാര്‍ക്കാട്: (www.kvartha.com 09.06.2016) പാര്‍ലമെന്ററി മോഹംമൂലം 95ാം വയസ്സിലും മത്സരിക്കുന്നവരുണ്ടാവാമെന്നും എന്നാല്‍, ഓര്‍മക്കുറവ് ബാധിച്ച് ഒരു ഭാരമാകാന്‍ താനില്ലെന്നും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്.
80ാം വയസ്സില്‍ പാര്‍ലമെന്റെറി രംഗത്തുനിന്ന് മാറിനിന്നത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും ആര്യാടന്‍ വ്യക്തമാക്കി. മണ്ണാര്‍ക്കാട്ട് നടന്ന പി. ബാലന്‍ സ്മാരകസമിതിയുടെ പുരസ്‌കാരം വി.ഡി. സതീശന്‍ എം.എല്‍.എക്ക് സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ആര്യാടന്‍.
ഓര്‍മശക്തിയായിരുന്നു എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ശക്തി. അത് കുറയാന്‍ തുടങ്ങിയതിനാലാണ് താന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Mannarkkad, Palakkad, Kerala, Aryadan Muhammad, V.D Satheeshan, Congress, MLA, Ex minister, Award, P Balan Award.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.