കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അരുണാ സുന്ദരരാജന്‍ ചുമതലയേറ്റു

 


ADVERTISEMENT

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അരുണാ സുന്ദരരാജന്‍ ചുമതലയേറ്റു
Aruna-Sundararajan
തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍-കുടുംബശ്രീ- എക്‌സിക്യൂട്ടീവ് ഡയറക്ടറായി അരുണാ സുന്ദരരാജന്‍ ബുധനാഴ്ച ചുമതലയേറ്റു. ശാരദാ മുരളീധരന്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരില്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പോവര്‍ട്ടി അലീവിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന അരുണ സുന്ദരരാജന്‍ നിയമിതയായത്.

1982 ഐ.എ.എസ് ബാച്ചില്‍പെട്ട അരുണ സുന്ദരരാജന്‍ ഇതിനു മുമ്പ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, പ്‌ളാനിംഗ് ആന്‍ഡ് പ്രോഗ്രാം ഇംപ്‌ളിമെന്റേഷനില്‍ കണ്‍ട്രി പ്രോഗ്രാം ഫെസിലിറ്റേറ്റര്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി, ഗതാഗതം-സിവില്‍ ഏവിയേഷന്‍ മാനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, പ്രതിരോധ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Keywords: Kerala, Aruna Sundararajan, Thiruvananthapuram, Kudumbashree Executive Director.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia