Arts | മനം കവരുന്ന കേരളത്തിലെ കലകള്‍; അഭിമാന കലാരൂപങ്ങളെ കൂടുതലറിയാം
Oct 25, 2022, 23:30 IST
തിരുവനന്തപുരം: (www.kvartha.com) സംസ്കാര സമ്പന്നമാണ് കേരളം. കേരളത്തിന്റെ തനത് കലകള്‍ അതിന് മാറ്റുകൂട്ടുന്നു. ഈ കലകള്‍ ആസ്വദിക്കാന്‍ വിദേശികള്‍ വരെ കേരളത്തിലെത്തുന്നു. കേരളപിറവി അടുത്തിരിക്കെ കേരളത്തിന്റെ അഭിമാനമായ ചില കലാരൂപങ്ങളിലേക്ക് ഒരെത്തിനോട്ടം
മാര്‍ഗംകളി:
സുറിയാനി ക്രൈസ്തവ വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാര്‍ഗംകളി. എഡി 52-ല്‍ കേരളം സന്ദര്‍ശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. അടുത്തകാലം വരെ പുരുഷന്മാര് മാത്രമാണ് മാര്‍ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും പങ്കെടുക്കുന്നു.
ചവിട്ടു നാടകം:
ലതീന്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രചാരത്തിലുള്ള കലാരൂപമാണ് ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം. തമിഴുകലര്‍ന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളില് അധികവും ഉപയോഗിക്കുന്നത്.
മോഹിനിയാട്ടം:
കേരളത്തിന്റെ തനത് നൃത്ത കലാരൂപമാണ്. കേരളീയക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. ചൊല്‍ക്കെട്ട്, ജതിസ്വരം, പദം, പദവര്‍ണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങള്‍.
തെയ്യം:
വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള കലകളിലൊന്നാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ മലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്.
കഥകളി:
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങള്‍ പാട്ടുകാര്‍ പിന്നില്‍നിന്നും പാടുകയും നടന്മാര് കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്.
ചാക്യാര്‍ക്കൂത്ത്:
കേരളത്തിലെ അതിപ്രാചീനമായ ഒരു കലയാണ് ചാക്യാര്‍ക്കൂത്ത്. കൂത്ത് പരമ്പരാഗതമായി ചാക്യാര്‍ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത് എന്ന അര്‍ത്ഥത്തിലാണ് ഈ പേര് നിലവില്‍ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്.
കളരിപ്പയറ്റ്:
കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു.
കുമ്മാട്ടി:
തൃശൂര്‍, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. ഓണത്തോടനുബന്ധിച്ച് ഇത് വ്യാപകമായി ആഘോഷിക്കുന്നു.
ദഫ് മുട്ട്:
മുസ്ലിംകളുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. അറബി ബൈതുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരില്‍ കുറയാത്ത അംഗങ്ങള്‍ ഇത് അവതരിപ്പിക്കുന്നു.
ഒപ്പന:
മുസ്ലിം മത വിശ്വാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒപ്പന പത്തോ പതിനഞ്ചോ പേരുള്‍പ്പെടുന്ന സംഘമാണ്അതരിപ്പിക്കുന്നത്. മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാര്‍ നൃത്തച്ചുവടുകള്‍ വച്ച് ഒപ്പന കളിക്കുന്നു.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Kerala-Piravi-day, Arts of Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.