Art Malabar Tourism | വടക്കെ മലബാറില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ ഒരുക്കുന്നു; ഉദ്ഘാടനം ആഗസ്ത് 27 ന് കാസര്‍കോട് പെരിയയില്‍
Aug 25, 2022, 13:45 IST
കണ്ണൂര്‍: (www.kvartha.com) അസോസിയേഷന്‍ ഓഫ് റെസ്‌പോണ്‍സബിള്‍ ആന്‍ഡ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം എന്റര്‍പ്രൈസേഴ്‌സ് ഓഫ് മലബാര്‍ വടക്കെ മലബാറില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ ഒരുക്കുന്നു. വടക്കെ മലബാറില്‍ ചെറുകിട ടൂറിസം സംരഭകരായ ആര്‍ട് - എം ഹോം സ്റ്റേ , സര്‍വീസ് വില(Villa) കള്‍, ആയുര്‍വേദ പാര്‍ലറുകള്‍, കളരി ഹൗസ് ബോടുകള്‍, കയാകിങ്, സെയിലിങ്, റാഫ്റ്റിങ് ട്രകിങ് എന്നിവ ഉള്‍പെടെയുള്ള തനതു ടൂറിസമാണ് വിഭാവനം ചെയ്യുന്നത്.
ബി ആര്‍ ഡി സി എന്ന കേരള സര്‍കാര്‍ ടൂറിസം കംപനിയുടെ വിദഗ്ധ പരിശീലനവും പ്രോത്സാഹനവും ലഭിച്ചവരാണ് ആര്‍ട് എമിലെ അംഗങ്ങള്‍. മാഹി മുതല്‍ കാസര്‍കോട് വരെയുള്ള ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് രാവിലെ 9.30 ന് പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കും.
കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വെങ്കിടേശ്വര റാവു ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ട് എം പ്രസിഡന്റ് മറ്റു ഭാരവാഹികളായ ടി സി അബ്രഹാം, രാഹുല്‍ നാരായണന്‍, മോഹനന്‍ കുമാര്‍, കെ പി രാജീവന്‍, എ എം രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Art Malabar Tourism project will be inaugurated in Kasaragod Periya, Kannur, News, Inauguration, Press meet, Tourism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.