Arrested | വിരമിച്ച വിലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി വാങ്ങവെ വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വിലേജ് ഓഫീസിലെ ജീവനക്കാരനായ ഉമാനുജനാണ് 1000 രൂപ കൈക്കൂലിയുമായി അറസ്റ്റിലായത്. വലിയതുറ സ്വദേശിയായ ഒരു മുന്‍ വിലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റാണ് ഇയാളെ പിടികൂടിയത്.
Aster mims 04/11/2022

ഉദ്യോഗസ്ഥര്‍ പറയുന്നത്: ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ വേണ്ടി ലൊകേഷന്‍ സര്‍ടിഫികറ്റ്, കൈവശാവകാശ സര്‍ടിഫികറ്റ്, തണ്ടപ്പേര് എന്നിവ പരാതിക്കാരന് ആവശ്യമുണ്ടായിരുന്നു. ഇതിനായി മേയ് മാസം മുട്ടത്തറ വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. പിന്നീട് പലതവണ അന്വേഷിച്ചു ചെന്നെങ്കിലും കാര്യം നടന്നില്ല.

ഇതിനിടെ, 1000 രൂപ നല്‍കിയാല്‍ സ്ഥല പരിശോധനയ്ക്ക് വരാമെന്ന് രണ്ട് ദിവസം മുമ്പാണ് വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉമാദത്തന്‍ പരാതിക്കാരനോട് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു. 

തുടര്‍ന്ന്, വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ പരാതിക്കാരന്റെ വീട്ടില്‍വെച്ച് 1000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. 

ഡിവൈഎസ്പി വിനോദ് കുമാറിനെ പുറമെ ഇന്‍സ്‌പെക്ടര്‍മാരായ സനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സഞ്ജയ്, അജിത്, എഎസ്‌ഐ അനില്‍ കുമാര്‍, എസ്‌സിപിഒമാരായ ഹാശിം, അനീഷ്, അരുണ്‍, സിപിഒമാരായ അനൂപ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Arrested | വിരമിച്ച വിലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി വാങ്ങവെ വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയില്‍


Keywords:  News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Village Field Assistant, Arrested, Bribe, Retired, Village Officer, Thiruvananthapuram: Village field assistant arrested for accepting bribe from retired village officer. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia