SWISS-TOWER 24/07/2023

Arrested | ആദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; തലശേരിയില്‍ 6 വയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റും രേഖപ്പെടുത്തി; കുട്ടിയുടേയും അമ്മയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ ആറുവയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. മുഴപ്പിലങ്ങാട് സ്വദേശി മഹ് മൂദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ശനിയാഴ്ച ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.
Aster mims 04/11/2022

Arrested | ആദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; തലശേരിയില്‍ 6 വയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റും രേഖപ്പെടുത്തി; കുട്ടിയുടേയും അമ്മയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

ആദ്യം അറസ്റ്റിലായ ഷിബാദ് രാജസ്താന്‍ സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടുന്നതിന് മുന്‍പ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രഞ്ച് കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാലു കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്‌ഐആറിലുള്ളത്.

ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാള്‍ കൂടി അടിക്കുന്നത് കണ്ടെത്തിയത്.

Keywords: Arrest of second person who beat up 6-year-old boy in Thalassery also recorded, Kannur, News, Trending, Arrested, Police, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia