കേര­ള­ത്തി­ന്റെ 12 യു­ദ്ധ ര­ക്ത­സാ­ക്ഷിക­ളെ മ­റ­ന്ന് സൈനി­ക ക്ഷേ­മ വ­കു­പ്പ് സു­വ­നീര്‍

 


കേര­ള­ത്തി­ന്റെ 12 യു­ദ്ധ ര­ക്ത­സാ­ക്ഷിക­ളെ മ­റ­ന്ന് സൈനി­ക ക്ഷേ­മ വ­കു­പ്പ് സു­വ­നീര്‍
തി­രു­വ­ന­ന്ത­പുരം: കേര­ള­ത്തി­ന്റെ 12 ധീ­ര ര­ക്ത­സാ­ക്ഷിക­ളെ മ­റ­ന്ന്­ സൈനി­ക ക്ഷേ­മ വ­കു­പ്പി­ന്റെ പ്ര­ത്യേ­ക സു­വ­നീര്‍. കേ­ര­ള­ത്തി­ന്റെ യു­ദ്ധ ര­ക്ത­സാ­ക്ഷി­കള്‍­ക്ക് സ­മര്‍­പിക്കു­ന്ന പ്ര­ത്യേക പ­തി­പ്പ് എ­ന്ന പേ­രില്‍ പു­റ­ത്തി­റക്കി­യ കേ­രള സൈ­നി­ക് സു­വ­നീര്‍ 2012ല്‍ നി­ന്നാ­ണ് മേ­ജര്‍ സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്­ണന്‍ ഉള്‍­പെടെ 12 ര­ക്ത­സാ­ക്ഷിക­ളെ ഒ­ഴി­വാ­ക്കി­യി­രി­ക്കു­ന്നത്. കേ­ര­ള­ത്തില്‍ നി­ന്നു­ള്ള 50 വീ­രച­ക്ര ജേ­താ­ക്ക­ളില്‍ 41 പേ­രെ മാ­ത്ര­മേ ഇ­തി­ലുള്‍­പെടു­ത്തി­യി­ട്ടുള്ളു. ബാ­ക്കി ഒമ്പ­തു പേ­രെ മ­റ­ന്നു.

മു­ഖ്യ­മന്ത്രി ഉ­മ്മന്‍ ചാ­ണ്ടി ഏ­താനും ദി­വ­സ­ങ്ങള്‍­ക്കു­മു­മ്പ് പ്ര­കാശ­നം ചെ­യ്­ത സു­വ­നീ­റില്‍ നി­ന്ന് രാ­ജ്യ­ത്തി­ന്റെ യു­ദ്ധ ര­ക്ത­സാ­ക്ഷിക­ളെ ഒ­ഴി­വാ­ക്കിയ­ത് പ്രതി­രോ­ധ വ­കു­പ്പ് ഗൗ­ര­വ­മാ­യി എ­ടു­ത്ത­താ­യാ­ണു വി­വരം. കാര്‍­ഗില്‍ ര­ക്ത­സാ­ക്ഷി­കളായ ക്യാ­പ്­റ്റന്‍ ആര്‍ ജെ­റി പ്രേം­രാജ്, ക്യാ­പ്­റ്റന്‍ ആര്‍ ഹ­ര്‍­ഷന്‍ എ­ന്നി­വരും മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ത്തി­ലെ ര­ക്തസാക്ഷി സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്­ണ­നും പു­റ­ത്താ­യ­വ­രാ­ണ്.

1948ലെ കാ­ശ്­മീര്‍ യു­ദ്ധ­ത്തില്‍ വീ­ര ച­ര­മ­മ­ട­ഞ്ഞ ഹ­വില്‍­ദാര്‍ ടി അ­യ്യപ്പ­നു പുറ­മേ ഫ്‌­ളൈ­യിംഗ് ഓ­ഫീ­സര്‍ ഭ­ര­തന്‍ ര­മേശ്, സു­ബേ­ദാര്‍ ആര്‍ കൃ­ഷ്­ണന്‍ നാ­യര്‍, 1971ലെ ഇ­ന്ത്യാ- പാ­ക് യു­ദ്ധ­ത്തില്‍ ര­ക്ത­സാ­ക്ഷിയായ സു­ബേ­ദാര്‍ ചെ­റി­യാന്‍, 1999ലെ കാ­ര്‍­ഗില്‍ ര­ക്ത­സാ­ക്ഷി­ക­ളാ­യ ജെ­റി പ്രേം­രാജ്, സ­ജീ­വ് ഗോ­പാ­ല പി­ള്ള, ക്യാ­പ്­റ്റന്‍ ഹ­നീ­ഫു­ദ്ദീന്‍, മേ­ജര്‍ കെ പി ആര്‍ ഹരി, ക്യാ­പ്­റ്റന്‍ എം വി സൂര­ജ് എ­ന്നി­വ­രാണ് സു­വനീര്‍ പ്ര­സാ­ധ­ക­രു­ടെ പ­രി­ഗ­ണ­ന­യില്‍­ വ­രാ­തി­രു­ന്ന വീ­രച­ക്ര ജേ­താ­ക്കള്‍.

 മേ­ജര്‍ സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്ണന്‍, ക്യാ­പ്­റ്റന്‍ ഹര്‍­ഷന്‍ എ­ന്നി­വ­രെ­പ്പോലെ കേ­ര­ള­ത്തില്‍ നി­ന്നു­ള്ള അ­ശോ­കച­ക്ര ജേ­താ­ക്ക­ളിലാ­രൊളായ കേ­ണല്‍ എന്‍ ജെ നാ­യരും അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു. നാ­ഗാ­ലാന്‍­ഡ് സൈനി­ക ഓ­പ്പ­റേ­ഷ­നി­ലാ­ണ് കേ­ണല്‍ നാ­യര്‍ ര­ക്ത­സാ­ക്ഷി­യാ­യത്. 

Keywords: Battle, Major, Sandeep Unnikrishnan, Captain, Soldiers, Thiruvananthapuram, Winner, Chief Minister, Umman Chandi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia