പൂന്തുറയില്‍ കരയിലും കടലിലും സേനകള്‍ പിടിമുറുക്കുന്നു; കമാന്‍ഡോകളും കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സുമെന്റും കോസ്റ്റല്‍ സെക്യൂരിറ്റിയും സജ്ജം

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 08.07.2020) കൊവിഡ് സമ്പര്‍ക്കം അതീവരൂക്ഷമായ ജില്ലയിലെ തീരപ്രദേശമായ പൂന്തുറയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സേനകള്‍ സജ്ജം. പൂന്തുറ നിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പൂന്തുറയില്‍ കരയിലും കടലിലും സേനകള്‍ പിടിമുറുക്കുന്നു; കമാന്‍ഡോകളും കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സുമെന്റും കോസ്റ്റല്‍ സെക്യൂരിറ്റിയും സജ്ജം

ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിന്ന് തമിഴ്നാടിന്റെ തീരമേഖലകളില്‍ മത്സ്യബന്ധനത്തിനും മത്സ്യം വാങ്ങുന്നതിനും പോകുന്നത് പതിവായിരുന്നു. അങ്ങനെയാണ് രോഗവ്യാപനം കൂടിയതെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് കരയിലും കടലിലും സുരക്ഷയും നിയന്ത്രണവും കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അവിടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയമിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും. മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുമെന്നും ഡി.ജി.പി അറിയിച്ചു.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. താന്‍ ഇക്കാര്യം തമിഴ്നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


Keywords:  Thiruvananthapuram, News, Kerala, COVID-19, Fishermen, Army, Enforcement,  Armies on land and sea at Poonthura; Commandos, Coast Guard, Marine Enforcement and Coastal Security
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia