Debut Performance | കിരാതമൂർത്തി നടയിൽ തായമ്പകകൊട്ടിക്കയറി സ്കൂൾവിദ്യാർത്ഥി കൗതുകമായി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അക്ലിയത്ത് കെ.എം. മുരളീധര മാരാരുടെയും പി.വി. പ്രീതയുടെയും ഇളയ മകനാണ് അർജുൻ കൃഷ്ണൻ.
● സഹോദരൻ കൃഷ്ണദാസും വാദ്യരംഗത്തുണ്ട്. അക്ലിയത്ത് ക്ഷേത്രത്തിലായിരുന്നു കൃഷ്ണദാസ് അരങ്ങേറ്റം കുറിച്ചത്.
കണ്ണൂർ: (KVARTHA) അർജുനനു പാശുപതാസ്ത്രം നല്കിയ കിരാതമൂർത്തിഭാവത്തിനു മുന്നിൽ തായമ്പകകൊട്ടി ഒമ്പതാംക്ലാസ് വിദ്യാർത്ഥികാണികൾക്ക് കൗതുകമായി. മണ്ഡലക്കാല നിറവിളക്കിനു മുന്നിൽ അഴീക്കോട് അക്ലിയത്ത് ക്ഷേത്രം കിരാതമൂർത്തിനടയിലാണ് പള്ളിക്കുന്ന് ഗവൺമെൻ്റ് ഹൈസ്കൂൾ വിദ്യാർത്ഥിയായ അർജുൻകൃഷ്ണമാരാരുടെ അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ തായമ്പക കൊട്ടിക്കേറിയത്.

ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച തായമ്പക ഒരു മണിക്കൂറോളം നീണ്ടുനിന്നു. തായമ്പക കൊട്ടിയ അർജ്ജുൻ കൃഷ്ണമാരാരെ ക്ഷേത്രത്തിലെത്തിയ ഭക്തജന കൂട്ടായ്മ അഭിനന്ദിച്ചു. പള്ളിക്കുന്ന് ശ്രീമൂകാംബിക ക്ഷേത്രം വാദ്യകലാകാരൻ വിനോദ് മാരാരുടെ കീഴിലാണ് അർജുൻ തായമ്പക അഭ്യസിച്ചത്. അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ തായമ്പക പിതാവ് സേവനമനുഷ്ഠിക്കുന്ന അക്ലിയത്തപ്പൻ്റെ നടയിൽ കൊട്ടിക്കയറണമെന്നത് അർജുൻ്റെ പ്രാർത്ഥന കൂടിയായിരുന്നു.
അക്ലിയത്ത് കെ.എം. മുരളീധര മാരാരുടെയും പി.വി. പ്രീതയുടെയും ഇളയ മകനാണ് അർജുൻ കൃഷ്ണൻ.
സഹോദരൻ കൃഷ്ണദാസും വാദ്യരംഗത്തുണ്ട്. അക്ലിയത്ത് ക്ഷേത്രത്തിലായിരുന്നു കൃഷ്ണദാസ് അരങ്ങേറ്റം കുറിച്ചത്
.#Thayampaka #ArjunaKrishna #Kireethamoorthy #KeralaCulture #TraditionalArt #PallikkunnuTemple