Arrested | സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി വീണ്ടും അറസ്റ്റില്‍
Aug 27, 2022, 08:36 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കരിപ്പൂര്‍ സ്വര്‍ണക്കവര്‍ചാക്കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
ക്യാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ദുരൂഹമാണ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലായിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു കേസില്‍ കൂടി കുടുങ്ങുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.