Verdict | വധശ്രമക്കേസ്: അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് 5 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കണ്ണൂര്‍: (KVARTHA) വധശ്രമക്കേസില്‍ സിപിഎം സൈബര്‍ പോരാളിയും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സി.പി.എം പ്രവര്‍ത്തകരെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതികള്‍ക്ക് 25000 രൂപ പിഴയും ചുമത്തി. 2017 ല്‍ അഴിക്കോട് വെള്ളക്കല്‍ ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകരായ കെ. നിഥിന്‍, കെ. നിഖില്‍ എന്നിവര്‍ക്ക് നേരെ നടന്ന വധശ്രമ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയുടേതാണ് നടപടി.
വധശ്രമ കേസിന്‍ അര്‍ജുന്‍ ആയങ്കിയെ കൂടാതെ സി.പി.എം പ്രവര്‍ത്തകരും അഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരുമായ സജിത്ത് നാരായണന്‍, ജോബ് ജോണ്‍സണ്‍, സുജിത്ത് നാരായണന്‍, എം.വി ലജിത്ത്, കെ. സുമിത്ത്, കെ. ശരത്ത് സി.സായുജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ രാജേന്ദ്ര ബാബു ഹാജരായി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയിരുന്നു. സി.പി.എം സൈബര്‍ പോരാളിയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി ജില്ലാ നേതൃത്വവും തള്ളി പറഞ്ഞിരുന്നു.
#ArjunAyanki #CPM #Kerala #murderattempt #courtverdict #IndiaNews #BreakingNews