MV Jayarajan says | ആരിഫ് മുഹമ്മദ് ഖാന്‍ മീഡിയ മാനിയയുള്ള ഗവര്‍ണര്‍: വിമര്‍ശനവുമായി എം വി ജയരാജന്‍
Aug 24, 2022, 22:41 IST
കണ്ണുര്‍: (www.kvartha.com) ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തന്നെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അന്തകനായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല സംരക്ഷണക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകള്‍ നിയമനം നടത്തുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് ആരും എതിരല്ല. കാരണംകാണിക്കല്‍ നോടീസ് കൊടുക്കാത്ത ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. ഡല്‍ഹിയിലേക്ക് ഫ്ളൈറ്റ് കയറുന്നതിനുമുമ്പാണ് മാധ്യമങ്ങളോട് നടപടിയെടുക്കുമെന്ന് പറയുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുത്തുള്ള പത്രക്കുറിപ്പ് രാജ്ഭവനില്‍നിന്ന് പുറത്തിറക്കി. പൊതുവെ മീഡിയാ മാനിയയുള്ള ചാന്‍സലര്‍ക്ക് ഇപ്പോള്‍ മനോരോഗംകൂടിയാണ്.
നിയമപരമായും ഭരണപരമായും പൊതുബോധത്തിന് എതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്ഭവനിലെ നിയമനങ്ങളെല്ലാം റിക്രൂട്‌മെന്റ് ബോര്‍ഡ് വഴിയാണോ. സംഘപരിവാറിലെ എത്രയാളുകള്‍ക്ക് രാജ്ഭവനില്‍ ജോലിനല്‍കിയിട്ടുണ്ടെന്ന് പരിശോധിക്കണം. ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായിരിക്കെയാണ് വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത്. പിന്നീട്, യോഗ്യതകള്‍ പരിശോധിച്ച് പുനര്‍നിയമനവും നല്‍കി. ക്രിമിനലാണെന്ന് ആക്ഷേപിച്ച ഗവര്‍ണര്‍ക്കെതിരെ വിസി മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് നടന്ന ചരിത്രകോണ്‍ഗ്രസിനെക്കുറിച്ച് പച്ചനുണയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവര്‍ണര്‍ നല്ലബുദ്ധി നഷ്ടപ്പെട്ടോയെന്ന് ആത്മപരിശോധന നടത്തണം. കേന്ദ്രം നിയമിക്കുന്ന ഭരണനിര്‍വഹണ ഉദ്യോഗസ്ഥന്‍മാത്രമാണ് ഗവര്‍ണര്‍. എല്ലാത്തിനെയും കയറിഭരിക്കാനുള്ള അധികാരമൊന്നുമില്ല. വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള ആക്ഷേപവും സര്‍വകലാശാലക്ക് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശവും നിര്‍ത്തി ഗവര്‍ണര്‍ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കണം.
നിയമപരമായും ഭരണപരമായും പൊതുബോധത്തിന് എതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്ഭവനിലെ നിയമനങ്ങളെല്ലാം റിക്രൂട്‌മെന്റ് ബോര്‍ഡ് വഴിയാണോ. സംഘപരിവാറിലെ എത്രയാളുകള്‍ക്ക് രാജ്ഭവനില്‍ ജോലിനല്‍കിയിട്ടുണ്ടെന്ന് പരിശോധിക്കണം. ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായിരിക്കെയാണ് വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത്. പിന്നീട്, യോഗ്യതകള്‍ പരിശോധിച്ച് പുനര്‍നിയമനവും നല്‍കി. ക്രിമിനലാണെന്ന് ആക്ഷേപിച്ച ഗവര്‍ണര്‍ക്കെതിരെ വിസി മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.
Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political Party, M.V Jayarajan, CPM, Governor, Media, Controversy, Arif Mohammad Khan, Arif Mohammad Khan Media Maniac Governor: MV Jayarajan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.