Disciplinary action | എം വിജിന്‍ എം എല്‍ എയോട് സിനിമാ സ്റ്റൈലില്‍ വാഗ്വാദത്തിലേര്‍പെട്ട കണ്ണൂര്‍ ടൗണ്‍ എസ് ഐക്കെതിരെ അച്ചടക്കനടപടിയുണ്ടായേക്കും; സ്ഥലംമാറ്റത്തില്‍ കുറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി പി എം നേതൃത്വം; 'വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു'
Jan 7, 2024, 01:26 IST
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടി എം. എല്‍. എയെ പൊലിസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായി ഇടപ്പെട്ടുവെന്ന് സൂചന. സംഭവം അതീവഗൗരവകരമായാണ് ആഭ്യന്തര വകുപ്പു വീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സി.പി. എം നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതോടെ പൊലിസിനെതിരെയുളള നീക്കം ഭരണതലത്തില്‍ ശക്തമായിരിക്കുകയാണ്. ഇതിനു ഉദാഹരണമായാണ് കണ്ണൂരില്‍ എം എല്‍ എയ്ക്കെതിരെ കണ്ണൂര്‍ ടൗണ്‍ എസ് ഐ അപമര്യാദയായിപെരുമാറിയ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നാണ് സംസാരം.
കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ കേരള ഗവ. നഴ്സസ് അസോസിയേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ കല്യാശേരി മണ്ഡലം എംഎല്‍എ എം വിജിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ ടൗണ്‍ എസ് ഐ പി പി ഷമീലിനെതിരെയുളള അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.
കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാറാണ് എം എല്‍ എയുടെ പരാതിയില്‍ തെളിവെടുപ്പ് നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ഏഴിന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന് കൈമാറും. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീല്‍, നഴ്സസ് അസോസയേഷന്‍ ഭാരവാഹികള്‍, പിങ്ക് പൊലിസ്, സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കലക്ടറേറ്റ് വളപ്പില്‍ നഴ്സുമാര്‍ നടത്തിയ പ്രതിഷേധസമരത്തിനിടെ പ്രോട്ടോകോള്‍ ലംഘിച്ചു എംഎല്‍എയുമായി വാക്കേറ്റം നടത്തിയതും കേസെടുക്കുമെന്നു പറഞ്ഞതിലും എസ്. ഐയ്ക്കു വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എസ് ഐയെ സ്ഥലം മാറ്റണമെന്ന ആവശ്യത്തില്‍ എംഎല്‍എയും സിപിഎം നേതൃത്വവും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പുതലനടപടിയുണ്ടാകുമെന്നാണ് സൂചന.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം. വി ജയരാജന്‍ എന്നിവര്‍ എസ് ഐയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
എം വിജിന്റെ പേര് സംഘര്‍ഷത്തിനിടയില്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥ ചോദിച്ചത് അപമാനിക്കാനാണെന്നായിരുന്നു ഇ.പി ജയരാജന്റെ ആരോപണം.

Keywords: News, Top-Headlines, Kannur, Kerala, Kerala-News, Argument with M Vijin MLA: Disciplinary action may taken against Kannur Town SI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.