Allegations | ചോദ്യം ചെയ്യലിനെത്തിയത് തെളിവുകളില്ലാതെ വെറും കയ്യോടെ; സ്വപ്നയുടെ ആരോപണങ്ങൾ സത്യമോ മിഥ്യയോ?
Dec 28, 2023, 00:24 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) രാഷ്ട്രീയ കേരളത്തിൽ വിവാദങ്ങളുടെ അലയടി തീർത്ത സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യൽ കണ്ണൂരിൽ പൂർത്തിയായപ്പോൾ പൊലീസിന് ലഭിക്കാൻ ഇനിയും ഉത്തരങ്ങൾ ഏറെ. എം വി ഗോവിന്ദനെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയായ മുൻ മന്ത്രിക്ക് വേണ്ടി ബിജേഷ് പിള്ളയെന്ന ബക്കളം സ്വദേശി 30 കോടി രൂപ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിൻമാറാൻ തനിക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നാ സുരേഷ് തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചത്.
ബിജേഷ് പിള്ള തനിക്കെതിരെയുളള ആരോപണങ്ങൾ നിഷേധിച്ചതോടെ തന്റെ കയ്യിൽ ഡിജിറ്റൽ തെളിവുകളുണ്ടെന്നായി സ്വപ്ന. എം വി ഗോവിന്ദൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു അഡ്വ. നിക്കോളാസ് ജോസഫ് മുഖേനെ മാനനഷ്ട കേസ് ഫയൽ ചെയ്തതോടെ സ്വപ്ന സുരേഷ് നിയമകുരുക്കിലുമായി. എന്നാൽ കണ്ണൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് മുൻപിൽ സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായത് ഫോൺ റെക്കാർഡോ വാട്സ് ആപ്പ് ചാറ്റോ മറ്റു തെളിവുകളായില്ലാതെയാണ്.
താൻ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കാൻ സ്വപ്ന സുരേഷിന്റെ കൈയ്യിൽ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. വെറും കയ്യോടെയാണ് സ്വപ്ന കണ്ണൂരിലേക്ക് വന്നത്. തന്റെ കയ്യിലുള്ള തെളിവുകൾ ഒന്നും ഇല്ലാതെ സ്വപ്ന ബോധപൂർവം വന്നതാണോയെന്ന സംശയവും പൊലീസിനുണ്ട്. എന്നാൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ജനുവരി നാലിന് ഹാജരാകുമ്പോൾ സ്വപ്നയ്ക്കു തെളിവുകൾ ഹാജരാക്കാതിരിക്കാൻ കഴിയില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അതു കൊണ്ടുതന്നെ മതിയായ തെളിവുകളില്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പോലെയാകില്ല കാര്യങ്ങൾ.
ഉണ്ടയില്ലാ വെടിയാണ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ സ്വപ്ന സുരേഷ് പൊട്ടിച്ചതെങ്കിൽ അവർക്ക് ഇനി ഉറക്കമില്ലാത്ത രാവുകളാണ് നേരിടേണ്ടി വരിക. എം വി ഗോവിന്ദനെന്ന രാഷ്ട്രീയക്കാരനെ തനിക്ക് അറിയില്ലെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത്. 2016 മുതൽ മുഖ്യമന്ത്രിയുമായി ഔദ്യോഗിക കാര്യങ്ങൾക്കായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന കാര്യം അവർ ആവർത്തിക്കുന്നുമുണ്ട്. എം വി ഗോവിന്ദനും മകനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബിജേഷ് പിള്ള പറഞ്ഞുവെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി. അവർ അതിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും എം വി ഗോവിന്ദനും ബിജേഷ് പിള്ളയും ഈ കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
ബിജേഷ് പിള്ള തന്നെ വിളിച്ച സമയം ഉപയോഗിച്ച ഫോൺ എക്സ്ചേഞ്ചു ചെയ്തു പുതിയത് ഒന്നു വാങ്ങിയെന്നാണ് സ്വപ്ന സുരേഷ് പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതു അവിശ്വസീനയമാണെന്നും ഫോൺ ഡാറ്റാസ് പൂർണമായും കോപ്പി ചെയ്തു മെമ്മറി കാർഡിലോ പെൻ ഡ്രൈവിലോ മാറ്റി മാത്രമേ സാധാരണ ഏതൊരാളും എക്സ്ചേഞ്ചു ചെയ്യാറുള്ളുവെന്നും പൊലീസ് ചൂണ്ടികാട്ടുന്നു. എം വി ഗോവിന്ദനെതിരെ അപകീർത്തികരമായ പരാമർശം നടത്തി സ്വപ്ന നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന സിപിഎം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിലാണ് കണ്ണൂർ എ സി പി ടി കെ രത്നകുമാർ പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം സ്വപ്നാ സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
Keywords: News, News-Malayalam-News , Kerala, Kerala-News, Interrogation, Kannur, Crime, Are Swapna's allegations true or false?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.