Cyber security | ആപുകൾക്കായി എപികെ, ഇഎക്‌സ്ഇ ഫയലുകൾ ഡൗൺലോഡോ ഇൻസ്റ്റാളോ ചെയ്യുന്നുണ്ടോ? നിങ്ങൾ വലിയ അപകടത്തിലാണ്! മുന്നറിയിപ്പുമായി കേരള പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com) ഭൂരിഭാഗം പേരും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ഐ ഒ എസ് ആപ് സ്റ്റോറിൽ നിന്നോ രണ്ടാമതൊന്ന് ആലോചിക്കാതെ ആപുകൾ ഡൗൺലോഡ് ചെയ്യുന്നവരാണ്. ഇത് പൊതുവെ സുരക്ഷിതമാണെന്ന് നാമെല്ലാവരും കരുതുന്നു. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ഐ ഒ എസ് ആപ് സ്റ്റോറിൽ നിന്നോ ആപുകൾ ലഭിക്കാത്ത ചില സന്ദർഭങ്ങളിൽ അനൗദ്യോഗിക ഉറവിടത്തിൽ നിന്ന് എ പി കെ (APK), ഇ എക്‌സ് ഇ (exe) ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നവർ ഏറെയാണ്. എന്നാൽ ഈ ഫയലുകൾ സുരക്ഷിതമാണോ? അല്ലെന്ന് പറയുകയാണ് കേരള പൊലീസ്.

Cyber security | ആപുകൾക്കായി എപികെ, ഇഎക്‌സ്ഇ ഫയലുകൾ ഡൗൺലോഡോ ഇൻസ്റ്റാളോ ചെയ്യുന്നുണ്ടോ? നിങ്ങൾ വലിയ അപകടത്തിലാണ്! മുന്നറിയിപ്പുമായി കേരള പൊലീസ്

ചതിക്കുഴികളിൽ വീഴല്ലേ

പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന എ പി കെ, ഇ എക്‌സ് ഇ എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് സോഷ്യൽ മീഡിയകളിലെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

എന്താണ് കാരണം?

'കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും, കംപ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു', പൊലീസ് ചൂണ്ടിക്കാണിച്ചു.


Keywords: APK, EXE files, Kerala Police, Cyber security, Mobile Phone, Apps, Computer, Play Store, App Store, Technology News,  Are APK, EXE files safe? Kerala Police talks about security.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia