Vizhinjam strike | വിഴിഞ്ഞം സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അപലപനീയമെന്ന് ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാമ്പ് ലാനി

 


തലശ്ശേരി: (www.kvartha.com) അതിജീവനത്തിന് വേണ്ടി സമരം നടത്തിയ മത്സ്യത്തൊഴിലാളികളെ ജനാധിപത്യവിരുദ്ധമായി അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാമ്പ് ലാനി പ്രസ്താവിച്ചു.

തലശ്ശേരി അതിരൂപതയിലെ വൈദികരുടെ സമ്മേളനം മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കി. തിരുവനന്തപുരം ആര്‍ച് ബിഷപ് തോമസ് നെറ്റൊ പിതാവിനെയും വൈദികരെയും അന്യായമായി കേസില്‍ ഉള്‍പെടുത്തിയതിനെ യോഗം ശക്തമായി അപലപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി.

Vizhinjam strike | വിഴിഞ്ഞം സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അപലപനീയമെന്ന് ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാമ്പ് ലാനി

മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളെ പരിഗണിച്ചു എന്ന് പറയുന്ന സര്‍കാര്‍ കുടിയിറക്കപ്പെട്ടവരുടെ ദയനീയാവസ്ഥയ്ക്ക് വര്‍ഷങ്ങളായി യാതൊരു പരിഹാരവും കണ്ടിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്. സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടങ്ങളുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സമരങ്ങളെ വര്‍ഗീയ വല്‍കരിക്കാനുള്ള ചില നേതാക്കളുടെ ശ്രമം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. അക്രമം ആര് ചെയ്താലും അപലപനീയമാണ്. എന്നാല്‍, കുത്തക മുതലാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങളുടെ മറവില്‍ മത്സ്യത്തൊഴിലാളിയുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടരുത്.

തലശ്ശേരി അതിരൂപത പ്രോടോ സിന്‍ജലൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. വികാരി ജെനറല്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, മോണ്‍. മാത്യു ഇളംതുരുത്തി പടവില്‍, ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, അതിരൂപതാ പ്രൊപഗേറ്റര്‍ ഫാ. ജോസഫ് കാക്കരമറ്റത്തില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Keywords: Archbishop Mar Joseph Pamp Lani says attempt to suppress Vizhinjam strike is reprehensible, Thalassery, News, Fishermen, Controversy, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia