KM Mani | കെഎം മാണിയുടെ വേര്‍പാട് കര്‍ഷക സമൂഹത്തിന് നഷ്ടമെന്ന് ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം

 


കണ്ണൂര്‍: (www.kvartha.com) കര്‍ഷകരുടെയും സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ കര്‍ഷക സ്‌നേഹിയായിരുന്ന നേതാവിനെ നാം അനുസ്മരിക്കുന്നതെന്ന് ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു. കാര്‍ഷിക മേഖലക്കും പ്രത്യേകിച്ചു കുടിയേറ്റ ജനതയ്ക്കും, നെറ്റിയിലെ വിയര്‍പ്പൊഴുക്കി അന്നന്നത്തെ ആഹാരത്തിന് വകയുണ്ടാക്കുന്ന, അധ്വാനിക്കുന്ന ജനവിഭാഗത്തിനും വേണ്ടി ശക്തമായ നിലപാടുകള്‍ കെഎം മാണി സ്വീകരിച്ചിട്ടുണ്ട്.
             
KM Mani | കെഎം മാണിയുടെ വേര്‍പാട് കര്‍ഷക സമൂഹത്തിന് നഷ്ടമെന്ന് ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം

അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരാണിതമാണ്. അവരുടെ കഷ്ടപ്പാടുകള്‍ കണ്ടു മനംനൊന്താണ് ഞങ്ങള്‍ ബിഷപ്പുമാര്‍ അവരോടൊപ്പം ചേര്‍ന്നു ഭരണ കര്‍ത്താക്കളോട് സഹായം അഭ്യര്‍ഥിക്കുന്നത്. പാവപ്പെട്ടവന്റെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന ആവശ്യം തള്ളിക്കളയുന്ന ഏത് ഭരണകൂടവും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍ച് ബിഷപ് പറഞ്ഞു.

കെഎം മാണിയുടെ നാലാം ചരമ വാര്‍ഷികദിനേചാരണത്തിന്റെ ഭാഗമായി, കണ്ണൂര്‍ വലിയന്നുരിലുള്ള ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച് ബിഷപ് വലിയമറ്റം. കേരളത്തില്‍ കാര്‍ഷിക സാമൂഹിക സാമ്പത്തിക മേഖലകള്‍ ആഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെല്ലാമെന്നും ആ മേഖലകള്‍ ഏതു വിധം പുനസംഘടിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയേണ്ടതുണ്ടെന്നും വ്യക്തവും ദൃഢവുമായ കാഴ്ചപ്പാടോടെ സംസാരിച്ച ദീര്‍ഘവീക്ഷണവും ഭാവനയുമുള്ള നേതാവായിരുന്നു കെഎം മാണി എന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുസ്മരിച്ചു.

അധ്വാന വര്‍ഗ സിദ്ധാന്ത പഠന വേദിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍, പ്രൊഫസര്‍ മുഹമ്മദ് അഹ്മദ്, ഡോ. വിജയന്‍ ചാലോട്, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, കണ്ണൂര്‍ മഹാത്മാമന്ദിരം പ്രസിഡന്റ് ഇവിജി നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്വാനവര്‍ഗ സിദ്ധാന്ത പഠന വേദി ചെയര്‍മാന്‍ പിടി ജോസ് സ്വാഗതവും, ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ആല്‍വിന്‍ വിവേര നന്ദിയും പറഞ്ഞു. അന്തേവാസികള്‍ക്ക് പുതുവസ്ത്ര വിതരണവും അന്നദാനവും നടത്തി.

Keywords: Agriculture-News, KM-Mani-News, Archbishop Mar George Valiyamattam, KM Mani, Farmers, Archbishop Mar George Valiyamattam said that passing away of KM Mani is loss to farming community.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia