നിയന്ത്രണങ്ങളോടെ ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര; പങ്കെടുക്കുന്നത് 3 പള്ളിയോടങ്ങള്‍ മാത്രം, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആറന്മുള: (www.kvartha.com 25.08.2021) കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും ബുധനാഴ്ച നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര. മൂന്ന് പള്ളിയോടങ്ങള്‍ മാത്രമേ ജലഘോഷയാത്രയില്‍ പങ്കെടുക്കുകയുള്ളൂ. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഇത്തവണ ജലോത്സവത്തിനു പകരം ജലഘോഷയാത്ര നടത്തുന്നത്.
Aster mims 04/11/2022

നിയന്ത്രണങ്ങളോടെ ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര; പങ്കെടുക്കുന്നത് 3 പള്ളിയോടങ്ങള്‍ മാത്രം, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

സത്രക്കടവില്‍ നിന്നാണു ഘോഷയാത്ര ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഓരോ ഓടങ്ങളിലും 40 തുഴച്ചില്‍കാരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. സാധാരണ 52 പള്ളിയോടങ്ങളാണ് ഉത്സവത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം ഒരു പള്ളിയോടത്തിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇത്തവണ പ്രതീകാത്മകയായി മൂന്ന് പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കി.

ഓരോ പള്ളിയോടങ്ങളിലും സാധാരണ നൂറില്‍ അധികം തുഴച്ചിലുകാരാണ് ഉണ്ടാകാറുള്ളത്. അതാണ് ഇതാണു 40 ആക്കി കുറച്ചത്. എല്ലാ തുഴച്ചിലുകാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സെര്‍ടിഫികെറ്റോ 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റോ നിര്‍ബന്ധമാണ്.

Keywords:  Aranmula Uthruttathi water festival; Only 3 boats are participating, Pathanamthitta, News, ONAM-2021, Celebration, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia