ADVERTISEMENT
പത്തനംതിട്ട: നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയതിനെ തുടര്‍ന്ന് കെ.ജി.എസ് ഗ്രൂപ്പ് സ്വന്തമാക്കിയ നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനായുള്ള ഭൂമിയുടെ പോക്കുവരവ് റദ്ദ്ചെയ്യാന്‍ തീരുമാനമായി. 232 ഏക്കര്‍ ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കാനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ വി.എന്‍. ജിതേന്ദ്രന് നിര്‍ദേശം നല്കി.
കെ.ജി.എസ് ഗ്രൂപ്പിന്റെ കൈവശം മിച്ച ഭൂമിയുണ്ടെന്നും കമ്പനി അധികൃതര്‍ ഭൂപരിധി നിയമം ലംഘിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഴുവന്‍ ഭൂമിയുടെയും പോക്ക് വരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ നടപടി എടുക്കാന്‍ തഹസില്‍ദാര്‍ക്കും ആര്.ഡി.ഒ.യ്ക്കും നിര്‍ദേശം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
