SWISS-TOWER 24/07/2023

ആറന്മുള വിമാനത്താവള പദ്ധതി: ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആറന്മുള വിമാനത്താവള പദ്ധതി: ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കും പ­ത്ത­നം­തിട്ട: നിയ­മ­വി­രു­ദ്ധ­മാ­യി പോ­ക്കു­വര­വ് ന­ട­ത്തി­യ­തി­നെ തു­ടര്‍­ന്ന് കെ.ജി.എ­സ് ഗ്രൂ­പ്പ് സ്വ­ന്ത­മാക്കി­യ നിര്‍­ദി­ഷ്ട ആ­റന്മു­ള വി­മാ­ന­ത്താ­വ­ള­ത്തി­നാ­യു­ള്ള ഭൂ­മി­യു­ടെ പോ­ക്കു­വര­വ് റ­ദ്ദ്‌ചെ­യ്യാന്‍ തീ­രു­മാ­ന­മാ­യി. 232 ഏ­ക്കര്‍ ഭൂ­മി­യു­ടെ പോ­ക്ക് വര­വ് റ­ദ്ദാ­ക്കാ­നാ­യി നി­യ­മ­ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കാന്‍ പ­ത്ത­നം­തി­ട്ട ജില്ലാ­ക­ള­ക്ടര്‍ വി.എന്‍. ജി­തേ­ന്ദ്രന്‍ നിര്‍­ദേശം നല്‍കി.

കെ.ജി.എസ് ഗ്രൂപ്പിന്റെ കൈവശം മിച്ച ഭൂ­മിയുണ്ടെന്നും കമ്പനി അധികൃതര്‍ ഭൂപരിധി നിയമം ലംഘിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഴുവന്‍ ഭൂമിയുടെയും പോക്ക് വരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ നടപടി എടുക്കാന്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒ.യ്ക്കും നിര്‍ദേശം നല്‍കി­യത്.

Keywords: Aranmula airport, Land, Cancel, K.G.S group, Pathanamthitta, Collectro, V.N.Jithendran, Land board, Tahsildar, Kerala, Malayalam news, Aranmula airport land issue
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia