Controversy | ആറളത്തെ ജനവാസ മേഖല: ബഫര്‍സോണ്‍ യോഗതീരുമാനം അട്ടിമറിച്ചെന്ന് ആരോപണം; സണ്ണി ജോസഫ് എം എല്‍ എ ഇടപെടണമെന്ന് സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍
May 30, 2023, 18:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആറളം വന്യജീവി സങ്കേതത്തിന്റെ ജനവാസ മേഖലകള്‍ അതിര്‍ത്തിയായി വരുന്ന പ്രദേശങ്ങളില്‍ പൂജ്യം കിലോമീറ്റര്‍ ആയിരിക്കണം കരുതല്‍ മേഖലയെന്ന ജനപ്രതിനിധികളുടെ ബഫര്‍ സോണ്‍ യോഗ തീരുമാനം അട്ടിമറിച്ചുകൊണ്ട് കിഴക്കേ അതിര്‍ത്തിയായ ചിങ്കണ്ണി പുഴയോരത്ത് 50 മീറ്റര്‍ കരുതല്‍ മേഖല പ്രൊപോസല്‍ നല്‍കിയ വനം വകുപ്പ് നടപടിക്കെതിരെ സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ വീണ്ടും സംയുക്ത ബഫര്‍ സോണ്‍ കമിറ്റി യോഗം ചേരണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വനം വകുപ്പിന്റെ വീഴ്ചകളെക്കുറിച്ച് പരിശോധിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും, 50 മീറ്റര്‍ കരുതല്‍ മേഖല എന്നത് മാറ്റി പൂജ്യം കിലോമീറ്റര്‍ തീരുമാനം കൈക്കൊള്ളുകയും, പുതിയ ശുപാര്‍ശയായി അയക്കേണ്ട നടപടികള്‍ സ്വീകരിക്കുകയും, ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ആറളം വന്യജീവി സങ്കേതത്തിന്റെ കേളകം പഞ്ചായതില്‍ അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, ബ്ലോക് പഞ്ചായത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത് അംഗം തുടങ്ങിയവരേയും യോഗത്തില്‍ പങ്കെടുപ്പിച്ച് പ്രദേശവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം. ഇതോടൊപ്പം കേളകം ഗ്രാമപഞ്ചായത് ഭരണസമിതി വനം വകുപ്പ് നടപടിക്കെതിരെ പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും കൈമാറുകയും വേണം. കരുതല്‍ മേഖല 50 മീറ്റര്‍ ആക്കി പ്രഖ്യാപിച്ചതിനെതിരെ പ്രദേശത്തെ 5000 ആളുകള്‍ ഒപ്പിടുന്ന ഭീമ ഹര്‍ജി കിഫയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നല്‍കുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് പ്രിന്‍സ് ദേവസ്യ, സെക്രടറി റോബിന്‍ മുഞ്ഞനാട്ട്, സംസ്ഥാന കമിറ്റി അംഗം ജിജി മുക്കാട്ടുകാവുങ്കല്‍ എന്നിവരും, കേളകം പഞ്ചായത് കമിറ്റി ഭാരവാഹികളായ ജോസഫ് ആഞ്ഞിലിവേലില്‍, പ്രവീണ്‍ താഴത്തെമുറി, മാത്യു തൈവേലിക്കകത്ത്, വിനോദ് കളപ്പുരക്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
യോഗത്തില്‍ വനം വകുപ്പിന്റെ വീഴ്ചകളെക്കുറിച്ച് പരിശോധിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും, 50 മീറ്റര്‍ കരുതല്‍ മേഖല എന്നത് മാറ്റി പൂജ്യം കിലോമീറ്റര്‍ തീരുമാനം കൈക്കൊള്ളുകയും, പുതിയ ശുപാര്‍ശയായി അയക്കേണ്ട നടപടികള്‍ സ്വീകരിക്കുകയും, ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ജില്ലാ പ്രസിഡന്റ് പ്രിന്‍സ് ദേവസ്യ, സെക്രടറി റോബിന്‍ മുഞ്ഞനാട്ട്, സംസ്ഥാന കമിറ്റി അംഗം ജിജി മുക്കാട്ടുകാവുങ്കല്‍ എന്നിവരും, കേളകം പഞ്ചായത് കമിറ്റി ഭാരവാഹികളായ ജോസഫ് ആഞ്ഞിലിവേലില്‍, പ്രവീണ്‍ താഴത്തെമുറി, മാത്യു തൈവേലിക്കകത്ത്, വിനോദ് കളപ്പുരക്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Keywords: Aralam residential area: Allegedly subverting buffer zone meeting decision, Kannur, News, Meeting, Allegation, Petition, Chief Minister, Pinarayi Vijayan, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.