Wildlife | ആറളത്ത് ആനമതിൽ നിർമ്മാണം വേഗത്തിലാക്കാൻ നടപടി; എം.എൽ.എയും കളക്ടറും സ്ഥലം സന്ദർശിച്ചു


● കാട്ടാനകൾ തമ്പടിക്കുന്ന അടിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള പ്രദേശങ്ങളും സംഘം സന്ദർശിച്ചു.
● അടിക്കാടുകൾ വെട്ടാനുള്ള പദ്ധതി തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.
● വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനത്തെ തുടർന്നായിരുന്നു സന്ദർശനം.
കണ്ണൂർ: (KVARTHA) ആറളത്ത് നിർമ്മാണം പുരോഗമിക്കുന്ന ആനമതിലിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എയും ജില്ലാ കളക്ടർ അരുൺ കെ. വിജയനും നിർമ്മാണസ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. നിർമ്മാണം വേഗത്തിലാക്കാൻ കരാറുകാർക്ക് എം.എൽ.എ നിർദ്ദേശം നൽകി.
വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ചേർന്ന ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനത്തെ തുടർന്നായിരുന്നു സന്ദർശനം. കാട്ടാനകൾ തമ്പടിക്കുന്ന അടിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് ആറളം ഫാം ഓഫീസിൽ ജനപ്രതിനിധികളും കളക്ടറും ഉദ്യോഗസ്ഥരും യോഗം ചേർന്നു. അടിക്കാടുകൾ വെട്ടാനുള്ള പദ്ധതി തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ, കൊട്ടിയൂർ റേഞ്ച് ഓഫീസർ പ്രസാദ്, അസിസ്റ്റൻ്റ് എഞ്ചിനീയർ സനില, ആറളം വന്യജീവി സങ്കേതം വാർഡൻ ജി. പ്രദീപ്, ആറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
MLA Sunny Joseph and District Collector Arun K. Vijayan visited the Aralam elephant wall construction site to expedite the work. They instructed contractors to speed up construction and planned to clear undergrowth where elephants gather, following a meeting led by Forest Minister AK Saseendran.
#Aralam, #ElephantWall, #Kannur, #WildlifeProtection, #GovernmentAction, #Development