Dead | ആറളം ഫാമില്‍ ദുരൂഹസാഹചര്യത്തില്‍ പൊളളലേറ്റ ദമ്പതികളില്‍ യുവതിക്ക് പിന്നാലെ ഭര്‍ത്താവും ചികിത്സയ്ക്കിടെ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആറളം ഫാമില്‍ ദുരൂഹസാഹചര്യത്തില്‍ പൊളളലേറ്റ ദമ്പതികളില്‍ യുവതിക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. ബുധനാഴ്ച പുലര്‍ചെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ വച്ചായിരുന്നു മരണം. ആറളം ഫാം പതിമൂന്നാം ബ്ലോകില്‍ താമസിച്ചിരുന്ന പേരട്ട നരിമട കോളനിയിലെ സനലാ(29)ണ് പുലര്‍ചെ ഒന്നരയോടെ മരിച്ചത്.

Dead | ആറളം ഫാമില്‍ ദുരൂഹസാഹചര്യത്തില്‍ പൊളളലേറ്റ ദമ്പതികളില്‍ യുവതിക്ക് പിന്നാലെ ഭര്‍ത്താവും ചികിത്സയ്ക്കിടെ മരിച്ചു

ഇയാളുടെ ഭാര്യ തില്ലങ്കേരി ശങ്കരന്‍ങ്കണ്ടി കോളനിയിലെ സുമി(26) കഴിഞ്ഞ 25ന് കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. കഴിഞ്ഞ 23ന് രാത്രി പത്തുമണിയോടെയാണ് ഭര്‍ത്താവ് സനലിനും ഭാര്യ സുമിക്കും വീട്ടില്‍ നിന്നും ഗുരുതരമായി പൊളളലേറ്റത്. പൊളളലേറ്റ ഇരുവരും സമീപത്തെ കുളത്തില്‍ ചാടുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ഇരുവരെയും കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഭിജിത്, അഭിരാമി എന്നിവരാണ് മക്കള്‍. ആറളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Aralam:  Couple who hospitalized after Burning Injuries under mysterious circumstances, Woman and her husband also died during treatment, Kannur, News, Couple, Dead, Hospital, Treatment, Probe, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia