യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം

 


ADVERTISEMENT

തിരുവനന്തപുരം: യുജിസിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേരള സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍  നീക്കം. 2010ല്‍ യു.ജി.സി പുറത്തിറക്കിയ ചട്ടപ്രകാരം നെറ്റ് പരീക്ഷ പാസായവര്‍ക്ക് മാത്രമേ സര്‍വകലാശാലകളില്‍ നിയമനം നല്‍കാന്‍ പാടുള്ളൂ എന്നുള്ള ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ നെറ്റ് പരീക്ഷ പാസാകാത്തവര്‍ക്കും സര്‍വകലാശാലകളില്‍ നിയമനം നല്‍കാനാണ് ഇപ്പോള്‍ അധികൃതരുടെ തീരുമാനം. ഇക്കാര്യം വ്യാഴാഴ്ച  ചേരുന്ന അക്കാദമിക്ക് കൗണ്‍സിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൗണ്‍സിലിന്റെ 52-ാമത്തെ അജണ്ടയിലാണ് ഇതിനെ  ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനംകേരള സര്‍വകലാശാലയില്‍ യു.ജി.സി പുറത്തിറക്കിയ മാനദണ്ഡങ്ങളെ  കാറ്റില്‍ പറത്തി ഉദ്യോഗസ്ഥരെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഏഴോളം  കേസുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. സോഷ്യോളജി, ഡെമോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലാണ് അനധികൃതമായിട്ടുള്ള നിയമനം നടന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ സര്‍വകലാശാലകള്‍ തയാറായിട്ടുള്ളത്.

Also Read:
യുവാവിനെ കുത്തിയതിന് ദമ്പതികള്‍ക്കെതിരെ കേസ്

Keywords:  Kerala University, U.G.C, NET, Thiruvananthapuram, Examination, High Court of Kerala, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia