SWISS-TOWER 24/07/2023

HC plea | പ്രിയാ വർഗീസിന്റെ നിയമനം: ഹൈകോടതി വിധി നിർണായകമാകും

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെകെ രാഘേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചതിനെതിരായുള്ള തർക്കം വീണ്ടും നിയമ പോരിലേക്ക്. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെയുള്ള ഹർജി ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നത് നിർണായകമായേക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വാദം കേൾക്കുക.
HC plea | പ്രിയാ വർഗീസിന്റെ നിയമനം: ഹൈകോടതി വിധി നിർണായകമാകും
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നു. യുജിസി മാർഗനിർദേശ പ്രകാരം അസോസിയേറ്റ്​ പ്രൊഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ്​ താനെന്ന് പ്രിയ വർഗീസും കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യുജിസി നിലപാട്. ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉൾപെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിൽ വാദം പൂർത്തിയാകുന്നത് വരെ നിയമന നടപടികൾ ഹൈകോടതി മരവിപ്പിച്ചിരുന്നു. ഗവർണർ പിരിച്ചു വിടാൻ ഷോകേസ് നോടീസ് നൽകിയ ഏഴു വിസിമാരുടെ ഹരജിയും ബുധനാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia