UGC Norms | യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തല്‍; എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ 3 പ്രിന്‍സിപല്‍മാരെ അസാധുവാക്കി; സെലക്ഷന്‍ കമിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍കാരിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം
Jan 6, 2023, 11:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപല്‍മാരുടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനം റദ്ദാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിന്‍സിപല്‍മാരെ നിയമിച്ചതെന്ന് അഡ്മിനിസ്‌ട്രേവീവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപല്‍മാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജിലെ വി ആര്‍ ജയദേവന്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.
പ്രിന്‍സിപല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോക്ടര്‍ ഗിരിശങ്കര്‍ എസ് എസ് ആണ് ട്രിബ്യൂണലിനെ സമീപിച്ചത്. മാനദണ്ഡപ്രകാരം സെലക്ഷന്‍ കമിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
Keywords: News,Kerala,State,Top-Headlines,Kochi,Cancelled,Principal,Job,Government, Appointment of principals of Ernakulam, Thiruvananthapuram, Thrissur law colleges canceled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

