വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 20 വരെ അവസരം
Dec 11, 2021, 14:38 IST
പത്തനംതിട്ട: (www.kvartha.com 11.12.2021) സര്‍കാര്‍/അര്‍ധസര്‍കാര്‍ നടത്തുന്ന പി എസ് സി, എസ് എസ് സി, ഐ ബി പി എസ്, ആര്‍ ആര്‍ ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും.
ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും.
ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ്. ജനറല്‍ ഇന്‍ഗ്ലീഷ്, മാതമാറ്റിക്‌സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ് എസ് എല്‍ സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട് സൈസ് ഫോടോ, യോഗ്യത തെളിയിക്കുന്ന സെര്‍ടിഫികറ്റ്, ആധാര്‍ കാര്‍ഡ് കോപി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപല്‍, സിസിഎംവൈ പത്തനംതിട്ട, ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാവ്, പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പിക്കണം.
അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ച് വരെ. വിശദവിവരങ്ങള്‍ക്ക് 8281165072, 9961602993, 0468 2329521 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.