സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ പി ജെ അബ്ദുൽ കലാം സ്‌കോളർഷിപിന് അപേക്ഷകൾ സമർപിക്കാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം:(www.kvartha.com 06.09.2021)
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ പി ജെ അബ്ദുൽ കലാം സ്‌കോളർഷിപിന് അപേക്ഷകൾ സമർപിക്കാം. സർകാർ/ എയ്ഡഡ്/ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർകാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള പാഴ്‌സി, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, മുസ്ലീം, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ പി ജെ അബ്ദുൽ കലാം സ്‌കോളർഷിപിന് അപേക്ഷ നൽകാവുന്നതാണ്.
   
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ പി ജെ അബ്ദുൽ കലാം സ്‌കോളർഷിപിന് അപേക്ഷകൾ സമർപിക്കാം

ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപായി ലഭിക്കുന്നത്. കഴിഞ്ഞ വർഷം സ്‌കോളർഷിപിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. ബി പി എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന ലഭിക്കും. ബി പി എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തിനും അപേക്ഷിക്കാം. രണ്ടാം വർഷകാരേയും മൂന്നാം വർഷകാരേയും സ്‌കോളർഷിപിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ് ലഭിക്കുകയുള്ളു.


30 ശതമാനം സ്‌കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അകൗണ്ട് ഉണ്ടായിരിക്കണം. www(dot) minoritywelfare(dot)kerala(dot)gov(dot)in ലൂടെ ഓൺലൈനായി അപേക്ഷകൾ സമർപിക്കാം.


Keywords: News, Kerala, Thiruvananthapuram, A.P.J Abdul Kalam, Students, BPL, Welfare Plan, Online Registration, Application, Submit,  Applications can be submitted to the APJ Abdul Kalam Scholarship
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script