Hi-tech | ആപ്, ലൈവ് സ്ട്രീമിങ്; കലോത്സവം വിരല്‍ത്തുമ്പില്‍; ഹൈടെക് സംവിധാനങ്ങള്‍ തയ്യാര്‍; ലോകത്തെവിടെ നിന്നും കലാമാമാങ്കം ആസ്വദിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കൗമാര കലാമാമാങ്കത്തിന് കോഴിക്കോട് ഒരുങ്ങി. കോവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്ക് ശേഷം നടക്കുന്ന കലോത്സവം വന്‍ വിജയമാക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. 2023 ജനുവരി മൂന്നിന് തിരിതെളിയുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഏഴിന് തിരശീല വീഴും. കലോത്സവം കളറാക്കാനുള്ള സംവിധാനങ്ങളുമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനും (കൈറ്റ്) രംഗത്തുണ്ട്. നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിനാണ് കൈറ്റ് പരിശ്രമിക്കുന്നത്. കലോത്സവ വിവരങ്ങളറിയാനുള്ള 'ഉത്സവം' മൊബൈല്‍ ആപ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
        
Hi-tech | ആപ്, ലൈവ് സ്ട്രീമിങ്; കലോത്സവം വിരല്‍ത്തുമ്പില്‍; ഹൈടെക് സംവിധാനങ്ങള്‍ തയ്യാര്‍; ലോകത്തെവിടെ നിന്നും കലാമാമാങ്കം ആസ്വദിക്കാം

www(dot)ulsavam(dot)kite(dot)kerala(dot)gov(dot)in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍, ലോവര്‍ - ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE Ulsavam' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്. കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www(dot)schoolwiki(dot)in) അപ്ലോഡ് ചെയ്യും.

മത്സര ഇനങ്ങളും ഫലങ്ങള്‍ക്കുമൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്സില്‍ തത്സമയം നല്‍കും. www(dot)victers(dot)kite(dot)gov(dot)in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം. കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവ് സൗകര്യമുണ്ട്. മുഴുവന്‍ വേദികളിലും വിവിധ ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്‌കൂളുകളില്‍ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചിട്ടുണ്ട്. ലോകത്ത് എവിടെയായിരുന്നാലും സ്‌കൂള്‍ കലോത്സവ ആസ്വാദനം ഒരു കൈ അകലെ മാത്രമായിരിക്കും.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Kerala-School-Kalolsavam, School, Competition, Live Telecast, App, live streaming; Hi-tech systems in Kerala School Kalolsavam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia