A P Abdullakutty | സിപിഎം ബോംബും ഹെൽമെറ്റും കൊണ്ട് രക്ഷാപ്രവർത്തനം നടത്തുന്ന പാർടിയെന്ന് എ പി അബ്ദുല്ലക്കുട്ടി

 


കണ്ണൂർ: (KVARTHA) പാനൂർ സ്ഫോടനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജനുമാണെന്ന് ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി ആരോപിച്ചു. കണ്ണൂർ മാരാർജി ഭവനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ബോംബു കൊണ്ടും ഹെൽമെറ്റ് കൊണ്ടും രക്ഷാപ്രവർത്തനം നടത്തുന്ന പാർട്ടിയാണ്. ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ പാനൂരിലെ മുതിർന്ന നേതാവ് സുധീർ കുമാറും ലോക്കൽ കമ്മിറ്റിയംഗം എ അശോകനും പോയത് നേതൃത്വത്തിൻ്റെ അറിവോടെയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

A P Abdullakutty | സിപിഎം ബോംബും ഹെൽമെറ്റും കൊണ്ട് രക്ഷാപ്രവർത്തനം നടത്തുന്ന പാർടിയെന്ന് എ പി അബ്ദുല്ലക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ കുറിച്ചു മനുഷ്യപറ്റുള്ളതു കൊണ്ടാണെന്ന് പറഞ്ഞത്. സിപിഎമ്മിന് സംഭവത്തിൽ പങ്കുള്ളതു കൊണ്ടാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ആരും ബോംബുകൊണ്ടു രാഷ്ട്രീയ പ്രവർത്തനം നടത്താറില്ല. പത്തോളം പേർ സംഘടിതരായി ബോംബ് നിർമ്മിച്ചത് സിപിഎം നേതൃത്വം അറിഞ്ഞിട്ടു തന്നെയാണ്. ഇതിനായുള്ള വെടിമരുന്നും മറ്റു സാമഗ്രികളും എത്തിച്ചു നൽകിയതും പരുക്കേറ്റവർക്ക് ലക്ഷങ്ങൾ ചെലവഴിച്ചു വൻകിട ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയതും സിപിഎം സംഘടനാ സംവിധാനം ഉപയോഗിച്ചാണ്.

മരിച്ച ഷെറിൻ്റെ വീട്ടിൽ ബന്ധുക്കളെ സമാധാനിപ്പിച്ച പാനൂരിലെ സി.പി.എം നേതാവ് സുനിൽകുമാർ ചികിത്സാ ചെലവും മറ്റു കാര്യങ്ങളും പാർട്ടിയെടുക്കുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. പാനൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ബൂത്ത് പിടിക്കാനുമാണ് സിപിഎം ബോംബുകൾ നിർമ്മിച്ചത്. എതിരാളികളെ ബോംബു കാണിച്ചു ഭയപ്പെടുത്തി ഓടിക്കാനായിരുന്നു പദ്ധതി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാനൂരിൽ നടന്ന അക്രമത്തെ കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഈ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടും. ഒരു എംപിയെന്ന നിലയിൽ കെ സുധാകരന് കണ്ണൂരിനായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും വികസന പ്രവർത്തനങ്ങളോട് മുഖം തിരിച്ച എം.പിയാണ് സുധാകരനെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, AP Abdullakutty criticized CPM over Panur blast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia