Hajj pilgrimage | കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ഥാടനത്തിനായി 4,000 പേരെത്തുമെന്ന് എപി അബ്ദുല്ലക്കുട്ടി
Feb 10, 2023, 19:24 IST
കണ്ണൂര്‍: (www.kvartha.com) ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലായിരത്തോളം ഹജ്ജ് തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കിയാലിന്റെ സഹായത്തോടെ വിമാനത്താവളത്തില്‍ ഒരുക്കും.
രാജ്യത്തെ തന്നെ മികച്ച ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമെന്ന നിലയില്‍ കണ്ണൂരിനെ മാറ്റാനാണ് ശ്രമിക്കുന്നത്. ഹജ്ജ് ക്വാട ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ളതിന് പുറമേ കൂര്‍ഗ്, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും കണ്ണൂരിലേക്ക് ഹജ്ജ് തീര്‍ഥാടകര്‍ എത്തുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഹജ്ജ് തീര്‍ഥാടന കാലം സഹായകമാകും. വിദേശ സര്‍വീസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍കാരിന്റെ കൂടുതല്‍ പരിഗണന ലഭിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: AP Abdullahkutty says 4,000 people will arrive at Kannur airport for Hajj pilgrimage, Kannur, News, Airport, Hajj, Muslim pilgrimage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.