Hajj | 2023 വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ജനുവരി ഒന്നു മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് എപി അബ്ദുല്ലക്കുട്ടി; വെബ്സൈറ്റ്, ആപ് വഴി അപേക്ഷിക്കാം
Dec 24, 2022, 16:27 IST
കണ്ണൂർ: (www.kvartha.com) 2023 വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ ജനുവരി ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ദേശീയ ഹജ്ജ് കമിറ്റി ചെയർമാൻ എപി അബ്ദുല്ലക്കുട്ടി കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇൻഡ്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2023 ലെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മത്തിന് പോകാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് വഴിയും ആപ് വഴിയും അപേക്ഷിക്കണം. കഴിഞ്ഞ വർഷം ഹജ്ജ് കർമത്തിന് അപേക്ഷകർ കുറവായിരുന്നു. കൊറോണ കാരണം ഹജ്ജ് നടക്കുമോയെന്ന ആശങ്കയാണ് അപേക്ഷ കുറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു
സർകാർ ക്വാടയിൽ നൂറുശതമാനം ഹാജിമാരെയും 2022ൽ ഹജ്ജിനയക്കാൻ കഴിഞ്ഞു. 57,635 പേരാണ് പോയത്. ഒരു ഹാജിക്ക് 3,80,000 രൂപയാണ് ചിലവ് വന്നത്. 2023 ൽ ഹജ്ജ് ക്വാട രണ്ട് ലക്ഷത്തോളമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ഒമ്പത് മുതൽ 12 വരെ ജിദ്ദയിൽ സഊദി ഗവൺമെന്റ് ഇന്റർനാഷണൽ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. ഇൻഡ്യൻ സംഘം എക്സ്പോയിൽ പങ്കെടുക്കുന്നുണ്ടെന്നും എപി അബ്ദുല്ലക്കുട്ടി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള എംബാർകേഷൻ സൗകര്യം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ ഒരു കേന്ദ്രം കൂടി ഉണ്ടാവാനുള്ള ശ്രമം ഉണ്ടാവും. കോഴിക്കോടും കണ്ണൂരും ഇതിനായി ശ്രമിക്കുന്നുണ്ട്.
കണ്ണൂർ എംബോർകേഷന് പറ്റിയ ഇടമാണെന്ന വിലയിരുത്തലുണ്ട്. റൺവേ സൗകര്യം കൂടുതലുള്ളത് കൊണ്ടു വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാനുള്ള സൗകര്യമുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Keywords: AP Abdullahkutty said that applications for Hajj pilgrimage of 2023 will be accepted from January 1, Kerala,Kannur,Top-Headlines,Latest-News,Website,Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.