Criticism | മുസ്ലിം ലീഗ് ഹമാസിനെ വെളളപൂശുന്നത് ഇരട്ടത്താപ്പെന്ന് എപി അബ്ദുല്ലക്കുട്ടി

 


കണ്ണൂര്‍: (KVARTHA) കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് കേവലം വോട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ-ബ്ലോക് പഞ്ചായത് അംഗങ്ങളുടെ ഏകദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസെന്ന മതഭീകരവാദ സംഘടനയെ വെള്ള പൂശാന്‍ ഇരു വിഭാഗവും മത്സരിക്കുകയാണ്. ലീഗ് ഹമാസിനെ വിശേഷിപ്പിച്ചത് സ്വാതന്ത്ര്യസമര പോരാളികളെന്നാണെന്നും അദ്ദേഹം പറഞ്ഞു.


Criticism | മുസ്ലിം ലീഗ് ഹമാസിനെ വെളളപൂശുന്നത് ഇരട്ടത്താപ്പെന്ന് എപി അബ്ദുല്ലക്കുട്ടി

ഇന്‍ഡ്യയിലെ ഇസ്ലാമിക വിഭാഗങ്ങളില്‍ വളര്‍ന്നുവന്ന ചില ഭീകരവാദ സംഘടനകളുണ്ടായിരുന്നു. മഅ് ദനിയുടെ ഐ എസ് എസ്, പോപുലര്‍ ഫ്രണ്ട് എന്നിവയെ ഭീകരവാദികളെന്ന് പറഞ്ഞ മുസ്ലീം ലീഗ് ദാഇശിനേക്കാള്‍ പതിന്‍മടങ്ങ് ഭീകരവാദിയായ ഹമാസിനെ പോരാളികളെന്ന് പറഞ്ഞ് വെള്ള പൂശുന്നത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ലീഗിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സിപിഎം മൗനം പാലിക്കുന്നു. കോണ്‍ഗ്രസിന് പ്രതികരണമില്ല. കേരളത്തിലെ തീവ്ര മുസ്ലീം വിഭാഗങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഇവര്‍ മത്സരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത് എന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത് വികസന വിരുദ്ധ നിലപാടുകളാണ്. കേന്ദ്രസര്‍കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് പിണറായിയും ശിവന്‍കുട്ടിയും പറയുന്നത്. പണ്ട് കംപ്യൂട്ടറിനെ എതിര്‍ത്തത് പോലുള്ള ഹിമാലയന്‍ വിഢിത്തമാണിതെന്ന് സിപിഎമിന് പിന്നീട് ബോധ്യപ്പെടും. കാരണം കേന്ദ്ര മത്സര പരീക്ഷകളെല്ലാം എന്‍സിഇആര്‍ടി സിലബസിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.

കേരളത്തില്‍ സിലബസ് പരിഷ്‌കാരത്തിന് എതിരായാല്‍ മത്സര പരീക്ഷകളില്‍ നിന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ പിറകോട്ട് പോകും. അതുകൊണ്ട് പിന്‍തിരിപ്പന്‍ നിലപാടില്‍ നിന്ന് പിണറായി സര്‍കാര്‍ മാറിച്ചിന്തിക്കണം. വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള യുവതലമുറയുള്ള കേരളത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളായ വോടര്‍മാരുടെ പിന്തുണയോടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി രഘുനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലന വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍ ഗുപ്ത, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാല കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ്, ദേശീയ സമിതിയംഗം സികെ പത്മനാഭന്‍, സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭന്‍, മേഖലാ സംഘടനാ സെക്രടറി കാശിനാഥന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് സ്വാഗതവും മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords:  AP Abdulla Kutty Against Muslim League, Kannur, News, AP Abdulla Kutty, Criticism, Muslim League, BJP, CPM, Congress, Education, Student, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia