Samastha | ഐക്യത്തിന് വേണ്ടിയുള്ള ഏത് നിർദേശവും സ്വാഗതാർഹമാണെന്ന് സമസ്ത; എല്ലാവർക്കും ഗുണം ചെയ്യുമെന്നും നേതാക്കൾ
Jun 30, 2023, 21:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) സമസ്ത കേരള ജംഇയ്യതുൽ ഉലമ എന്നും ഐക്യത്തിന് വേണ്ടി നില കൊണ്ടിട്ടുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിതമായ ഏത് നിർദേശവും സ്വാഗതാർഹമാണെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജെനറൽ സെക്രടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പറഞ്ഞു.
കേരളീയ മുസ്ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ സുന്നീ ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
ഏക സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് ഇരുനേതാക്കളും അഭ്യർഥിച്ചു. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കും. ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടായി നില കൊള്ളണം. ഏകീകൃത സിവിൽ കോഡ്, സമകാലിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സമസ്തയുടെയും പോഷക സംഘടനകളുടെയും വിപുലമായ കൺവെൻഷൻ ജൂലൈ എട്ടിന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.