Anxiety Disorders | അമിതമായ ഉത്കണ്ഠ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം! ചില ഭക്ഷണങ്ങള്‍ ഇത് കുറയ്ക്കാന്‍ സഹായിക്കും
Feb 14, 2024, 16:33 IST
കൊച്ചി: (KVARTHA) ഉത്ക്കണ്ഠയും (Anxiety) ഭയവും സാധാരണയായി എല്ലാ മനുഷ്യരും ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം പലരിലും അനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. എന്നാല്‍ ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്താല്‍ അതൊരു രോഗമായെന്ന് പറയാം.
ഉത്കണ്ഠ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഒരാളുടെ ഉള്ളില്‍ തന്നെ രൂപപ്പെടുന്നതാണ്. ഇത് ശാരീരികവും വൈജ്ഞാനികവുമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ് പ്രകടമാക്കുക. സ്വയം ദുര്‍ബലമാണെന്നും തിരിച്ചറിയുന്നതാണ് ഇതിന്റ ആദ്യ ലക്ഷണം.
ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ (Agoraphobia), കൗമാരക്കാര്‍ക്കിടയില്‍ സോഷ്യല്‍ഫോബിയ (Social phobia), ഉയര്‍ന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ (Acrophobia), എതിര്‍ലിംഗത്തോട് (Opposite Gender) ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്.
എന്നാല്‍ ചില ഉത്കണ്ഠകള്‍ രോഗലക്ഷണങ്ങളായിത്തന്നെ പുറത്തുവരാറുണ്ട്. വയറുമായി ബന്ധപ്പെട്ട ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം (Irritable bowel syndrome) അത്തരത്തിലുള്ളതാണ്. ഈ രോഗാവസ്ഥയുള്ളവര്‍ക്ക് തുടര്‍ച്ചയായി മലവിസര്‍ജനം ചെയ്യണമെന്ന് തോന്നും. എവിടേക്കെങ്കിലും തിരക്കിട്ട് പോകാനിറങ്ങുമ്പോഴായിരിക്കും ഇത്.
അതുപോലെ, പാനിക് ഡിസോര്‍ഡര്‍ (Panic disorder) എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകള്‍ മരവിക്കുക, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ 15-20 മിനിറ്റ് നേരം നീണ്ടുനില്‍ക്കാം. ഗൗരവതരമല്ലെങ്കിലും ഹൃദ്രോഗം ഉള്‍പെടെയുള്ള പ്രശ്‌നമുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം.
ഉത്കണ്ഠ കുറച്ച് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ബദാം: ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ബദാം ഉത്കണ്ഠ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അവശ്യ വിറ്റാമിന്‍ ഇയും മറ്റ് ആരോഗ്യകരമായ കൊഴുപ്പുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ബദാം ലഘു ഭക്ഷണം പോലെയോ അല്ലെങ്കില്‍ സലാഡുകളിലോ സ്മൂതിയായോ കഴിക്കാം.
ഓട്‌സ്: ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഓട്‌സ് ഉത്കണ്ഠ കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയുമാണ്.
ഓറന്‍ജ്: ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഉത്കണ്ഠ കുറക്കുന്നു. സമ്മര്‍ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വിറ്റാമിന്‍ സി സഹായകമാണ്.
വാല്‍നട്: ഇതില്‍ അടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.
മധുരക്കിഴങ്ങ്: വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6 എന്ന ഈ പ്രധാന പോഷകം സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉല്‍പാദനത്തിന് സഹായിക്കുന്നതിനാല്‍ ഉത്കണ്ഠ കുറയ്ക്കുന്നു.
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോഗികള്‍ പൊതുവായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയല്‍ ഉറക്കക്കുറവ്, ദഹനക്കേട്, തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന വെപ്രാളം, കണ്ണില്‍ ഇരുട്ടുകയറുക, ശ്വാസതടസ്സം ഇതെല്ലാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍.
ഈ ജീവിതശൈലി പാലിച്ചാല്‍ ഉത്കണ്ഠയെ തടഞ്ഞുനിര്‍ത്താം:
1. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, കൃത്യസമയത്ത് ഉറങ്ങുക, ഉണരുക.
2. ഉച്ചയ്ക്കുശേഷം ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കാം, കൃത്യമായ ഇടവേളകളില്‍ ലഘുഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂകോസ്‌നില താഴാതെ നിര്‍ത്താം.
3. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗം നിര്‍ത്തണം.
4. സ്ഥിരമായി വ്യായാമം ചെയ്യുക, ഉറങ്ങുമ്പോഴും ഉണരുമ്പോഴും ദീര്‍ഘശ്വസന വ്യായാമങ്ങള്‍ ശീലിക്കുന്നത് ഗുണം ചെയ്യും.
അതേസമയം, കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി ഉത്കണ്ഠാരോഗങ്ങളെ മറികടക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്‌ക്കൊപ്പം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ഫലപ്രമാണ്. തീവ്രത കുറഞ്ഞ ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ക്ക് റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ഉള്‍പെടെയുള്ള മനഃശാസ്ത്ര ചികിത്സകള്‍ മതിയാകും. അതിനാല്‍ ഉത്കണ്ഠ കുറയ്ക്കാന്‍ ഡോക്ടര്‍മാരുടെ സേവനങ്ങളും തേടാവുന്നതാണ്.
Keywords: News, Kerala, Kerala-News, Lifestyle-News, Lifestyle, Anxiety Disorder, Symptoms, Causes, Treatment, Health, Food, Help, Anxiety Disorder Symptoms, Causes and Treatment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.