Exam Anxiety | പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്
Jun 28, 2024, 17:26 IST
സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യം
കഴിഞ്ഞ ദിവസം നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നു
തിരുവനന്തപുരം: (KVARTHA) നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.