Surrendered | കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്: രണ്ടാംപ്രതി ആന്റണി സണ്ണി പൊലീസില്‍ കീഴടങ്ങി
Jan 27, 2023, 19:25 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുകേസില്‍ നിര്‍ണായക വഴിത്തിരിവായി മുഖ്യപ്രതി കീഴടങ്ങി.
കേസിലെ രണ്ടാം പ്രതിയായ തൃശൂര്‍ സ്വദേശി ആന്റണി സണ്ണിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വെളളിയാഴ്ച മൂന്നു മണിക്കാണ് ആന്റണി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്.
കണ്ണൂര്‍ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ ആന്റണി ഒളിവിലായിരുന്നു. നേരത്തെ ഇയാള്‍ തലശ്ശേരി സെഷന്‍സ് കോടതി മുഖേനെ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തളളിക്കളയുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ കേരളത്തിന് പുറത്തേക്ക് കടന്നിരുന്നുവെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അര്‍ബന്‍നിധിയുടെ ഡയറക്ടറായ ആന്റണി ഇതിനു സമാന്തരമായി തുടങ്ങിയ എനി ടൈം മണിയെന്ന സ്ഥാപനം വഴി പതിനേഴുകോടിയോളം രൂപ വെട്ടിച്ചുവെന്നു നേരത്തെ അറസ്റ്റിലായ ഡയറക്ടര്‍ ശൗക്കത്തലിയും ഗഫൂറും മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ആന്റണിയെ അറസ്റ്റു ചെയ്തതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ്. കണ്ണൂര്‍ ജില്ലയില്‍ 350 ഓളം പരാതികളാണ് അര്‍ബന്‍നിധിക്കെതിരെ നിക്ഷേപകര്‍ നല്‍കിയിട്ടുളളത്.
Keywords: Antony Sunny, second accused in Kannur urban fund fraud case, surrendered before police, Kannur, News, Arrested, Police, Cheating, Complaint, Kerala.

കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിനു മുന്പില് ഹാജരാക്കിയതിനു ശേഷം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂര്‍ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ ആന്റണി ഒളിവിലായിരുന്നു. നേരത്തെ ഇയാള്‍ തലശ്ശേരി സെഷന്‍സ് കോടതി മുഖേനെ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തളളിക്കളയുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ കേരളത്തിന് പുറത്തേക്ക് കടന്നിരുന്നുവെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അര്‍ബന്‍നിധിയുടെ ഡയറക്ടറായ ആന്റണി ഇതിനു സമാന്തരമായി തുടങ്ങിയ എനി ടൈം മണിയെന്ന സ്ഥാപനം വഴി പതിനേഴുകോടിയോളം രൂപ വെട്ടിച്ചുവെന്നു നേരത്തെ അറസ്റ്റിലായ ഡയറക്ടര്‍ ശൗക്കത്തലിയും ഗഫൂറും മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ആന്റണിയെ അറസ്റ്റു ചെയ്തതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ്. കണ്ണൂര്‍ ജില്ലയില്‍ 350 ഓളം പരാതികളാണ് അര്‍ബന്‍നിധിക്കെതിരെ നിക്ഷേപകര്‍ നല്‍കിയിട്ടുളളത്.
Keywords: Antony Sunny, second accused in Kannur urban fund fraud case, surrendered before police, Kannur, News, Arrested, Police, Cheating, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.