ആരുടെയും സമ്മതം കാത്തുനില്‍ക്കാതെ തന്നെ ആന്റിവെനം പ്രയോഗിക്കാം, പക്ഷേ ഡോക്ടര്‍മാര്‍ക്ക് പേടി; ഷഹ്‌ല മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നു
Nov 23, 2019, 12:27 IST
വയനാട്: (www.kvartha.com 23.11.2019) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ജീവന്‍രക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്‌നേക്ക് വെനം. രോഗിയുടെയോ ബന്ധപ്പെട്ടവരുടെയോ സമ്മതംപോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്ന്. കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുടെ സമ്മതമോ ആവശ്യമില്ല.
എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മരുന്നായതിനാല്‍ മിക്കയിടത്തും ഇത് പ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ശങ്കയാണ്. പലപ്പോഴും രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് ഡോക്ടര്‍മാര്‍ തടിയൂരുകയാണ് പതിവ്. സുല്‍ത്താന്‍ ബത്തേരിയിലെ ഷഹ്‌ല മരിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ ഇത്തരം നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നത്.
മറ്റുമരുന്നുകളെക്കാള്‍ ആന്റിവെനം കുത്തിവെക്കുമ്പോള്‍ മരുന്നിന്റെ ഗുണദോഷാനുപാതം 100ഉം 10മാണ്. അതായത് 100 രോഗികളില്‍ ആന്റിവെനം പ്രയോഗിച്ചാല്‍ 10 പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക്.
ആ സമയം ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാല്‍ ഡോക്ടര്‍ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നാരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരേ തിരിയും. ആശുപത്രിക്കുനേരെ അക്രമം നടക്കുന്ന സാഹചര്യമുണ്ടാവും. രോഗി ഗുരുതരാവസ്ഥയിലേക്കെത്തിയാല്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായിവരും.
ചില സ്വകാര്യ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ ആന്റിവെനം നല്‍കാന്‍ തയ്യാറാവുന്നുള്ളൂ.
വനപ്രദേശമായതിനാല്‍ വയനാട്ടില്‍ പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍, ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളേജിലേക്കോ രോഗികളെ റഫര്‍ചെയ്യുകയാണ്. ഒരേസമയം, ഒന്നിലധികം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളിലെത്തിക്കുന്നത് ഗുണകരമാണ്. എട്ടോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അവിടെ ലഭിക്കും. എന്നാല്‍, യാത്രാസമയം രോഗിയുടെ ജീവന്‍ നഷ്ടമാകുമോയെന്ന് ഡോക്ടര്‍ കണക്കാക്കണം.
ബത്തേരി ആശുപത്രിയില്‍നിന്ന് ഷഹ്‌ലയെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചപ്പോള്‍ ഇതുപരിഗണിച്ചില്ല. മൂന്നുമണിക്കൂര്‍ യാത്രാസമയം അതിജീവിക്കാന്‍ സാധിക്കാത്തതരത്തില്‍ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അടിയന്തരമായി തുടങ്ങേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഷഹ്‌ലയുടെ മരണം ഓര്‍മിപ്പിക്കുന്നത്. ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയുമുള്ള അധിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമുണ്ടായിട്ടും ആന്റിവെനം മരുന്ന് രോഗികള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മരുന്നായതിനാല്‍ മിക്കയിടത്തും ഇത് പ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ശങ്കയാണ്. പലപ്പോഴും രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് ഡോക്ടര്‍മാര്‍ തടിയൂരുകയാണ് പതിവ്. സുല്‍ത്താന്‍ ബത്തേരിയിലെ ഷഹ്‌ല മരിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ ഇത്തരം നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നത്.
മറ്റുമരുന്നുകളെക്കാള്‍ ആന്റിവെനം കുത്തിവെക്കുമ്പോള്‍ മരുന്നിന്റെ ഗുണദോഷാനുപാതം 100ഉം 10മാണ്. അതായത് 100 രോഗികളില്‍ ആന്റിവെനം പ്രയോഗിച്ചാല്‍ 10 പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക്.
ആ സമയം ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാല്‍ ഡോക്ടര്‍ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നാരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരേ തിരിയും. ആശുപത്രിക്കുനേരെ അക്രമം നടക്കുന്ന സാഹചര്യമുണ്ടാവും. രോഗി ഗുരുതരാവസ്ഥയിലേക്കെത്തിയാല്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായിവരും.
ചില സ്വകാര്യ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ ആന്റിവെനം നല്‍കാന്‍ തയ്യാറാവുന്നുള്ളൂ.
വനപ്രദേശമായതിനാല്‍ വയനാട്ടില്‍ പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍, ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളേജിലേക്കോ രോഗികളെ റഫര്‍ചെയ്യുകയാണ്. ഒരേസമയം, ഒന്നിലധികം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളിലെത്തിക്കുന്നത് ഗുണകരമാണ്. എട്ടോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അവിടെ ലഭിക്കും. എന്നാല്‍, യാത്രാസമയം രോഗിയുടെ ജീവന്‍ നഷ്ടമാകുമോയെന്ന് ഡോക്ടര്‍ കണക്കാക്കണം.
ബത്തേരി ആശുപത്രിയില്‍നിന്ന് ഷഹ്‌ലയെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചപ്പോള്‍ ഇതുപരിഗണിച്ചില്ല. മൂന്നുമണിക്കൂര്‍ യാത്രാസമയം അതിജീവിക്കാന്‍ സാധിക്കാത്തതരത്തില്‍ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അടിയന്തരമായി തുടങ്ങേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഷഹ്‌ലയുടെ മരണം ഓര്‍മിപ്പിക്കുന്നത്. ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയുമുള്ള അധിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമുണ്ടായിട്ടും ആന്റിവെനം മരുന്ന് രോഗികള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.
Keywords: News, Kerala, Wayanad, hospital, Doctor, Drugs, Medical College, Antivirus can be Applied without Waiting for Anyone's Consent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.