ആന്റിപൈറസി റെയ്ഡ്: 500-ഓളം വ്യാജ സി.ഡികളുമായി ഒരാള്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.10.2014) ആന്റി പൈറസി സെല്ലിന്റേയും വര്‍ക്കല പോലീസിന്റെയും നേത്യത്വത്തില്‍ വ്യാജ സി.ഡി.കള്‍ കണ്ടെടുക്കുന്നതിന് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. വര്‍ക്കല ശിവഗിരി ജംഗ്ഷനില്‍ വാവാസ് കളക്ഷന്‍സ് എന്ന കട നടത്തി വന്ന ചെറിന്നിയൂര്‍ കല്ലുമല കുന്നില്‍ മോഹനനാണ് 500-ഓളം വ്യാജ സി.ഡികളുമായി അറസ്റ്റിലായത്.

മലയാള ചിത്രങ്ങളായ അവതാരം, മുന്നറിയിപ്പ്, അപ്പോത്തിക്കിരി, മിസ്റ്റര്‍ ഫ്രോഡ്, ഹൗ ഓള്‍ഡ് ആര്‍ യു, ദൃശ്യം, റിംഗ് മാസ്റ്റര്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളുടെ വ്യാജ സി.ഡി.കളാണ് പിടിച്ചെടുത്തത്.

ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി. വര്‍ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. സനല്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ പൃഥ്വിരാജ്, എസ്.ഐ. അനൂപ്. ആര്‍ ചന്ദ്രന്‍, എ.എസ്.ഐ മാരായ മണികണ്ഠന്‍, അസീം, സി.പി.ഒ രാജേഷ്, ഷാന്‍ എന്നിവരും വര്‍ക്കല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആന്റിപൈറസി റെയ്ഡ്:  500-ഓളം വ്യാജ സി.ഡികളുമായി ഒരാള്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Fake CD, anti piracy cell, Police, Arrest, Raid, Varkala, Anti piracy Raid: 500 fake CD seized
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script