Budget | നവകേരള സദസിലെ വിമർശനത്തിന് ബജറ്റിലൂടെ മറുപടി; തോമസ് ചാഴികാടൻ എം പി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ച് സർകാർ; റബറിന്റെ താങ്ങുവില വർധിപ്പിതും പാലാ നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് പണം അനുവദിച്ചതും ചേർപ്പുങ്കൽ പാലം പൂർത്തീകരിച്ചതും നേട്ടമായി
Feb 5, 2024, 19:59 IST
കോട്ടയം: (KVARTHA) കഴിഞ്ഞ ഡിസംബറിൽ പാലായിലെ നവകേരള സദസ് വേദിയിൽ തോമസ് ചാഴികാടൻ എംപിയെ മുഖ്യമന്ത്രി പരസ്യ വിമർശിച്ചത് വലിയ വിവാദമായിരുന്നു. പാലായുടെ ആവശ്യങ്ങളായ മൂന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്ന മുഖവുരയോടെ സ്വാഗത പ്രസംഗം ആരംഭിച്ച തോമസ് ചാഴികാടൻ അന്ന് മണ്ഡലത്തിലെ ചില ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. റബറിന്റെ താങ്ങുവില വർധിപ്പിക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ എന്നീ ആവശ്യങ്ങളാണ് ചാഴികാടൻ ഉന്നയിച്ചത്. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സന്ദർഭം ഇതല്ലെന്ന് പറഞ്ഞുകൊണ്ട് എംപിയെ വിമർശിക്കുകയായിരുന്നു.
നവകേരള സദസിൽ അന്ന് തോമസ് ചാഴികാടൻ എംപി ഉന്നയിച്ച ആവശ്യങ്ങളോട് വേദിയിൽ പരുഷമായി മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും ഇപ്പോഴിതാ സംസ്ഥാന ബജറ്റിൽ ആ ആവശ്യങ്ങൾ എല്ലാം നിറവേറ്റി സമ്മാനം നൽകിയിരിക്കുകയാണ് സർകാർ. ബജറ്റിൽ 10 രൂപ കൂട്ടി 180 രൂപയായാണ് റബറിന്റെ താങ്ങുവില വർധിപ്പിച്ചത്. 2021ലായിരുന്നു ഈ തുക 170 രൂപയാക്കിയത്. കിലോയ്ക്ക് നാമമാത്രമായ വർധനവാണ് ഉണ്ടായതെങ്കിലും ഇതിന്റെ പിന്നിലെ സമ്മർദം നവകേരള സദസിലെ എം പിയുടെ പ്രസംഗം ആയിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
കേരള റബർ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിൽ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി രൂപ ചിലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. റബർ വില വിഷയത്തിൽ കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർടി മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനവും നൽകിയിരുന്നു. പാര്‍ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
പാലാ നഗരസഭാ സ്റ്റേഡിയം നവീകരണവും ബജറ്റ് പരിഗണിഗണിച്ചു. തകർന്ന സിന്തറ്റിക്ക് ട്രാക് നവീകരിക്കാൻ അഞ്ചു കോടിയിലേറെ രൂപ വേണ്ടിയിരുന്നു. എസ്റ്റിമേറ്റ് അഞ്ച് കോടിയാണെങ്കിലും ആ തുകയില്‍ ട്രാകിന്‍റെ നവീകരണം ഒതുങ്ങില്ലെന്നും ഏഴ് കോടിയെങ്കിലും ആവശ്യമാണെന്നുമായിരുന്നു ചാഴികാടന്‍ നവകേരള സദസ് വേദിയില്‍ ആവശ്യപ്പെട്ടത്. ഇപ്പോൾ ബജറ്റിൽ തുക ഏഴ് കോടിയാണ് അനുവദിച്ചത്. അതും ചാഴികാടന്റെ ഇടപെടലിന്റെ വിജയമായി.
എംപിയുടെ മറ്റൊരു ആവശ്യമായ ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ പൂർത്തീകരണവും യാഥാർഥ്യമായിരിക്കുകയാണ്. ബജറ്റിന് മുന്നേ പാലം നിർമാണം പൂർത്തിയാക്കാനായി. അടുത്തയാഴ്ചയോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ വിമർശനം പ്രതിപക്ഷം ആയുധമാക്കിയെങ്കിലും അതൊന്നും ഗൗനിക്കാതെ നാടിന്റെ വികസന ആവശ്യങ്ങൾ സമ്മർദങ്ങളിലൂടെയും തന്ത്രപരമായും നേടിയെടുക്കാൻ കഴിഞ്ഞത് തോമസ് ചാഴികാടന്റെയും ജോസ് കെ മാണിയുടെയും കേരള കോൺഗ്രസ് എമിന്റെയും നേട്ടമായി.

Keywords: News, News-Malayalam-News, Kerala, Kottayam, Answer to criticism in Nava Kerala Sadas through budget.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.