Cyber Fraud | ശ്രദ്ധിക്കുക! എസ് ബി ഐ യോനോ ആപിലെ റിവാർഡ് മുതൽ മുതൽ ഫേസ്ബുകിലെ പണം സമ്മാനം വരെ; ഇരയാക്കാൻ സജീവമായി തട്ടിപ്പുകാർ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Feb 17, 2024, 10:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) എസ് ബി ഐ യോനോ ആപ്പിന്റെ പേരിൽ തട്ടിപ്പ് തുടരുന്നു. ഇരയാകുന്നവരുടെ എണ്ണം കോടി വരികയാണ്. ഏറ്റവും ഒടുവിലായി കണ്ണൂർ ചക്കരക്കൽ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 9,450 രൂപയാണ് നഷ്ടമായത്. എസ് ബി ഐ യോനോ റിവാർഡ് പോയിന്റ് നേടാമെന്ന് ഫോണിൽ സന്ദേശം വരികയും അതിൽ നൽകിയ ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെതുടർന്ന് പണം നഷ്ടമാവുകയായിരുന്നു.
മറ്റ് രണ്ട് പരാതികളിലായി പണം ഇരട്ടിപ്പിക്കാമെന്ന വ്യജ വാഗ്ദാനത്തിൽ വിശ്വസിച്ച് 3,000 രൂപ ഡെപ്പോസിറ്റ് ചെയ്‌ത മയ്യിൽ സ്വദേശിക്കും ഫേസ്ബുക്ക് പണം സമ്മാനം നൽകുന്നുണ്ടെന്ന പരസ്യം കണ്ടു വിശ്വസിച്ച് പരസ്യത്തിൽ കണ്ട ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെതുടർന്ന് പാപ്പിനിശ്ശേരിയിലെ യുവാവിന് 4,977 രൂപയും നഷ്ടമായി.
ജാഗ്രത പുലർത്തുക
ഇൻസ്റ്റഗ്രാം, ടെലെഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നയാളുകൾ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ അതിനുവേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് പൊലീസ് ഉണർത്തി.
ഇത്തരത്തിലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെകിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www(dot)cybercrime(dot)gov(dot)in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാനാവും. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.