Theft | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ വീണ്ടും മോഷണം; ലൈബ്രറിയിലെ എയര്‍കന്‍ഡിഷനറിന്റെ കംപ്രസര്‍ യൂനിറ്റ് നഷ്ടമായി

 


കണ്ണൂര്‍: (www.kvartha.com) പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ ലൈബ്രറിയിലെ എയര്‍കന്‍ഡിഷനറിന്റെ കംപ്രസര്‍ (Air Conditioner Compressor) യൂനിറ്റ് മോഷണം പോയതായി പരാതി. മാര്‍ച് 20-നാണ് മോഷണം നടന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. എയര്‍കന്‍ഡിഷണര്‍ പ്രവര്‍ത്തിക്കാത്തത് ലൈബ്രറി വിഭാഗം റിപോര്‍ട് ചെയ്തതു പ്രകാരം എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചപ്പോഴാണ് പുറത്ത് സ്ഥാപിച്ച ഔടര്‍ കംപ്രസിന്റെ യൂനിറ്റ് നഷ്ടമായതായി വ്യക്തമായത്. ഉടന്‍ തന്നെ പ്രിന്‍സിപലിലെ അറിയിക്കുകയും പൊലീസ് പരാതി നല്‍കുകയുമായിരുന്നു. 

കെട്ടിടത്തിന് വെളിയില്‍ താഴെ ഭാഗത്ത് ഘടിപ്പിച്ച കംപ്രസര്‍ യൂനിറ്റ് ആരോ അഴിച്ചു കൊണ്ടു പോയ നിലയിലാണ്. ആവശ്യത്തിലേറെ സുരക്ഷാജീവനക്കാര്‍ 24 മണിക്കൂറും ഡ്യൂടി ചെയ്യുന്ന മെഡികല്‍ കോളജിന്റെ പ്രധാനകെട്ടിടത്തില്‍ നിന്നും എസി കംപ്രസര്‍ മോഷണം പോയ സംഭവം ഞെട്ടിക്കുന്നതാണെങ്കിലും ഇതിനെ കുറിച്ചു ഇതുവരെ വകുപ്പു തലത്തില്‍ പോലും അന്വേഷണം നടന്നിട്ടില്ലെന്നാണ് വിവരം.  

നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി മെഡികല്‍ കോളജിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇവിടെ ജോലി ചെയ്യുന്നുണ്ട്. മോഷണത്തിന് പിന്നില്‍ ഇവരിലാരെങ്കിലുമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

32 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മെഡികല്‍ കോളജിന് ഒരു ചുറ്റുമതില്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ യാതൊരു നിര്‍മാണവും നടന്നിട്ടില്ല. മെഡികല്‍ കോളജ് കാംപസില്‍ കാടുപിടിച്ചു കിടക്കുന്ന പലഭാഗത്തും ആവശ്യത്തിന് വൈദ്യുതി വിളക്കുകള്‍ പോലും ഘടിപ്പിച്ചിട്ടില്ല. വാര്‍ഡില്‍ ഉറങ്ങികിടക്കുന്ന ഒന്‍പതുപേരെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിട്ട് മാസങ്ങളായിട്ടും പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

Theft | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ വീണ്ടും മോഷണം; ലൈബ്രറിയിലെ എയര്‍കന്‍ഡിഷനറിന്റെ കംപ്രസര്‍ യൂനിറ്റ് നഷ്ടമായി


Keywords:  News, Kerala-News, Kerala, News-Malayalam, Medical College, Theft, Complaint, Police, Another Theft in Kannur Govt Medical College.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia