Raid | കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ ഹോടെലുകളില്‍ വീണ്ടും റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി
Jan 11, 2023, 22:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഹോടെലുകളില്‍ വീണ്ടും വ്യാപക പരിശോധന. പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ എട്ടുമണി മുതലാണ് കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ എടക്കാട് സോണലില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വ്യാപക പരിശോധന നടത്തിയത്. തോട്ടട, നടാല്‍, നടാല്‍ ബൈപാസ് എന്നിവിടങ്ങളിലെ ഹോടെലുകളിലും തട്ടുകടകളിലുമാണ് പരിശോധന നടത്തിയത്.
എട്ട് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ മൂന്ന് സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണം, ചീഞ്ഞ മത്സ്യം, ഉപയോഗയോഗ്യമല്ലാത്ത ഓയില്‍ എന്നിവ പിടിച്ചെടുത്തതായി സോണല്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ സ്മിത പി ആര് അറിയിച്ചു. പഴകിയ ഭക്ഷണം പിടികൂടിയ ഹോടെലുകള്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വരും ദിവസവും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
രണ്ടാഴ്ച മുന്‍പ് കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ ഹോടെലുകളിലും ബേകറികളിലും വ്യാപകമായ റെയ്ഡ് നടന്നിരുന്നു. അന്പത്തിയെട്ടു സ്ഥലത്തു നടന്ന റെയ്ഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നടപടിയെടുത്തിരുന്നു. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് റെയ്ഡ് തുടങ്ങിയത്.
Keywords: Another raid on hotels under Kannur Corporation limits: Stale food seized, Kannur, News, Hotel, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

