Attacked | സ്ത്രീകളുടെ കംപാര്‍ട്‌മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ അതിക്രമം; പ്രതിയെ അറസ്റ്റുചെയ്തു

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ട്രെയിനില്‍ ടിടിഇക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് പുതിയ സംഭവം. വനിതകള്‍ റിസര്‍വ് ചെയ്ത ബെര്‍ത്തില്‍ ഇരുന്നത് ചോദ്യംചെയ്തതിനാണ് അതിക്രമം എന്നാണ് പരാതി. ടിടിഇയോട് മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. മൊബൈലില്‍ ടിടിഇയുടെ വീഡിയോ പകര്‍ത്താനും ഇയാള്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി. റോജി എന്ന യുവാവാണ് അറസ്റ്റിലായത്. സംഭവം ആര്‍പിഎഫിനെ അറിയിച്ച ടിടിഇ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. ട്രെയിന്‍ കായംകുളത്ത് എത്തിയതോടെ ജിആര്‍പിഎഫ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു ട്രെയിനില്‍ കൊല്ലം ജിആര്‍പിഎഫ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Attacked | സ്ത്രീകളുടെ കംപാര്‍ട്‌മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ അതിക്രമം; പ്രതിയെ അറസ്റ്റുചെയ്തു

അതേസമയം, ആര്‍പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രജനി ഇന്ദിര രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയില്‍വേ പൊലീസ് പെരുമാറിയതെന്നാണ് ടിടിഇ യുടെ ആരോപണം. കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട് പൊലീസുകാര്‍ വന്ന് പ്രതിയോട് കാര്യങ്ങള്‍ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റ് ഫോം ഡ്യൂടിയാണ്, വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. ട്രെയിനില്‍ കൂടെ വരാന്‍ പോലും അവര്‍ തയാറായില്ലെന്നും വനിതാ ടിടിഇ ആരോപിച്ചു.

Keywords:  Another attack against TTE in Kerala, Thiruvananthapuram, News, Woman TTE, Attacked, Allegation, Arrested, Passenger, Railway Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia