കോളിളക്കങ്ങൾക്കിടെ മൈസൂറിൽ നിന്ന് മറ്റൊരു പീഡന കേസ് കൂടി; ഹോസ്റ്റൽ പരിസരത്ത് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; ഒരാൾ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസുറു: (www.kvartha.com 04.09.2021) എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തിയെന്ന കേസിന്റെ കോളിളക്കങ്ങൾക്കിടെ മൈസൂറിൽ നിന്ന് ഒരു പീഡനക്കേസ് കൂടി പുറത്ത്. വനിതാ ഹോസ്റ്റൽ പരിസരത്ത് 23 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
 
കോളിളക്കങ്ങൾക്കിടെ മൈസൂറിൽ നിന്ന് മറ്റൊരു പീഡന കേസ് കൂടി; ഹോസ്റ്റൽ പരിസരത്ത് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; ഒരാൾ അറസ്റ്റിൽ

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും പ്രതി ഒരു മതപഠന കേന്ദ്രത്തിലെ ഡ്രൈവറാണെന്നും പൊലീസ് പറഞ്ഞു. യുവതിയെ അറിയാവുന്ന പ്രതി, വെള്ളിയാഴ്ച ഉച്ചയോടെ നരസിംഹരാജ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോസ്റ്റൽ പരിസരത്ത് പ്രവേശിച്ച് പീഡനത്തിനിരയാക്കുകയും കത്തി കൊണ്ട് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോൾ യുവതി ഒറ്റയ്ക്കായിരുന്നുവെന്നും ഹോസ്റ്റലിലെ സുഹൃത്തുക്കൾ തിരിച്ചെത്തിയതോടെയാണ് പുറത്തറിഞ്ഞതെന്നുമാണ് റിപോർട്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡിസിപി പ്രദീപ് ഗുന്തി കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Keywords:  Kerala, News, Karnataka, Molestation attempt, Top-Headlines, Complaint, Student, Molestation, Police, Case, Arrest, Accused, Woman, Treatment, Another assault complaint from Mysore; one arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia