Inauguration | ട്രാവല്‍ ഏജന്‍സികളുടെ വാര്‍ഷിക ജില്ലാസമ്മേളനം മന്ത്രി അഹ് മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (KVARTHA) ട്രാവല്‍ ഏജന്‍സികളുടെ സംഘടനയായ കണ്ണൂര്‍ ഡിസ്ട്രിക്ട് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ (KDTA) വാര്‍ഷിക ജില്ലാസമ്മേളനം ഒക്ടോബര്‍ 21ന് പുതിയതെരു മാഗ്നെറ്റ് ഹോടെലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പ്രതിനിധി സമ്മേളനം നടക്കും.

Inauguration |  ട്രാവല്‍ ഏജന്‍സികളുടെ വാര്‍ഷിക ജില്ലാസമ്മേളനം മന്ത്രി അഹ് മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം കൂടുതല്‍ ശക്തമാക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഇക്കാര്യം സമ്മേളനം ചര്‍ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയത് കാരണം 200 കോടി രൂപയാണ് ടികറ്റ് കാന്‍സലേഷന്‍ വഴി ലഭിക്കാനുളളത്. ടികറ്റെടുത്തവര്‍ക്ക് അടിയന്തിരമായി വാങ്ങിയ തുക നല്‍കാന്‍ വിമാന കംപനി അധികൃതര്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അമീര്‍ അലി തങ്ങള്‍, ജില്ലാ ജെനറല്‍ സെക്രടറി സിറാജ് മാവിലായി, ജോ. സെക്രടറിമാരായ മുസമ്മില്‍ പുല്ലൂപ്പി, റഈസ് അത്താഴക്കുന്ന്, അഫ്സല്‍ കായക്കൂല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Annual district conference of travel agencies in Kannur district will be inaugurated by Minister Ahmed Devar Kovil, Kannur, News, Conference, Inauguration, Minister, Ahmed Devar Kovil, Ticket, Press Meet, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia