Pinarayi Vijayan | 'സംസാരിച്ച് കഴിഞ്ഞില്ല.. അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു'; ഉദ് ഘാടന വേദിയില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍

 


കാസര്‍കോട്: (www.kvartha.com) കാസര്‍കോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് സംഭവം. സംസാരിച്ചു തീരുന്നതിനു മുന്‍പ് മെമന്റോ കൈമാറാന്‍ അനൗണ്‍സ്‌മെന്റ് ചെയ്തതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയത്. അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

Pinarayi Vijayan | 'സംസാരിച്ച് കഴിഞ്ഞില്ല.. അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു'; ഉദ് ഘാടന വേദിയില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍

'ഞാന്‍ സംസാരിച്ച് കഴിഞ്ഞില്ല.. അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല' എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ട് ഇറങ്ങിപ്പോയത്. 'ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗണ്‍സ്‌മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉപഹാര സമര്‍പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതിനുനില്‍ക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

Keywords:  Announcement disturbs speech; CM Pinarayi Vijayan leaves stage in anger, Kasaragod, News, Chief Minister, Pinarayi Vijayan, Inauguration, Bank Building, Memento, Announcement, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia