ജയരാജനെതിരെ പരാതി പറയാന്‍ പോയ അഞ്ജു മടങ്ങിയത് സന്തോഷത്തോടെ; മാധ്യമങ്ങളെ കണ്ടപ്പോള്‍ പിന്നെയും ക്ഷോഭം. അവഗണിക്കാന്‍ പിണറായിയും കോടിയേരിയും
Jun 10, 2016, 10:37 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10/10/2016) സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് മന്ത്രി ഇ പി ജയരാജനെതിരെ പരാതി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത് ക്ഷോഭിച്ചും സങ്കടത്തോടെയും. എന്നാല്‍ മടങ്ങിയത് സന്തോഷത്തോടെ. അതേസമയം മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഏറ്റെടുത്തതോടെ അവര്‍ വീണ്ടും രോഷം പ്രകടിപ്പിച്ചു പ്രതികരിച്ചതില്‍ മുഖ്യമന്ത്രിക്ക് രോഷം. ഇതിന്റെ പേരില്‍ അവരെ മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല. ജയരാജനെ ശാസിക്കാനോ പ്രതിക്കൂട്ടില്‍ നിര്‍ത്താനോ പാര്‍ട്ടിയോ മുന്നണിയോ മുഖ്യമന്ത്രിയോ തയ്യാറുമല്ല. അഞ്ജു വിവാദം താനേ കെട്ടടങ്ങിക്കൊള്ളും എന്നാണ് പിണറായിയും കോടിയേരിയും അടക്കമുള്ളവരുടെ നിലപാട്.
അഞ്ജു ബോബി ജോര്‍ജ്ജിന്റെ ക്ഷോഭം തണുപ്പിക്കലല്ല സര്‍ക്കാരിനു മുന്നിലുള്ള പ്രധാന ജോലി എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മഴയും കടല്‍ക്ഷോഭവും വീട് നഷ്ടപ്പെട്ടവരും പട്ടിണിയായവരും ഒരു കൈ സഹായം കാത്തുനില്‍ക്കുന്നു. അവര്‍ക്കു വേണ്ടത് ചെയ്യേണ്ട സമയം വിവാദത്തിനു പാഴാക്കാന്‍ തയ്യാറല്ല എന്നാണ് അദ്ദേഹം സഹപ്രവര്‍ത്തകരോടു പറഞ്ഞതെന്ന് അറിയുന്നു. അഞ്ജു വിഷയത്തില്‍ പ്രതികരണം ചോദിച്ചെത്തിയ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കാനും മുഖ്യമന്ത്രി വിസമ്മതിച്ചു.

മുഖാമുഖത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല എന്നായിരുന്നത്രേ പ്രതികരണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പോലുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് യാത്രയ്ക്കും മറ്റും സാധാരണയായി അനുവദിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ അനുവദിക്കാന്‍ പറ്റില്ലെന്നു പറയുക മാത്രമാണ് സ്‌പോര്‍ട്‌സ് മന്ത്രി ചെയ്തതെന്നും തന്നെക്കണ്ട് പരാതി പറയാന്‍ വന്ന അവര്‍ സന്തോഷത്തോടെയാണ് മടങ്ങിയത് എന്നുമാണ് മുഖ്യമന്ത്രി മുഖാമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ സംഗതി വലിയ വിവാദമായതോടെ അവര്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത് സര്‍ക്കാരിനെയാകെ പ്രതിക്കൂട്ടിലാക്കിയാണ്. വെള്ളിയാഴ്ച മനോരമ ദിനപത്രത്തില്‍ സര്‍ക്കാരിനെതിരേ ലേഖനവും എഴുതി. ഈ ഇരട്ടത്താപ്പിലെ നീരസം നിലനില്‍ക്കെത്തന്നെയാണ് വിവാദം അവഗണിക്കാനുള്ള തീരുമാനം.

Keywords: Anju Bobby George, EP Jayarajan, Chief Minister Pinarayi Vijayan, Kodiyeri Balakrishnan, Kerala News, Sports, Complaint, Anju was happy after met Pinarayi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.