അഞ്ജു പി ഷാജിയുടെ മരണത്തില്‍ ബിവിഎം കോളജിനു വീഴ്ച സംഭവിച്ചു; കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം പരീക്ഷാ ഹാളില്‍ ഇരുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അനുമതിയില്ലാതെ; തെറ്റുകള്‍ അക്കമിട്ടുനിരത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

 


ADVERTISEMENT

കോട്ടയം: (www.Kvartha.com 11.06.2020) കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് മീനച്ചിലാറ്റില്‍ ചാടി മരിച്ച ബികോം വിദ്യാര്‍ഥിനി അഞ്ജു പി ഷാജിയുടെ മരണത്തില്‍ ബിവിഎം കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം പരീക്ഷാ ഹാളില്‍ ഇരുത്തിയത് കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാഹാളിലെ സി സി ടി വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. സര്‍വകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകിട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജു പി ഷാജിയുടെ മരണത്തില്‍ ബിവിഎം കോളജിനു വീഴ്ച സംഭവിച്ചു; കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം പരീക്ഷാ ഹാളില്‍ ഇരുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അനുമതിയില്ലാതെ; തെറ്റുകള്‍ അക്കമിട്ടുനിരത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

കോളജ് പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്നു നീക്കും. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പരീക്ഷാനടത്തിപ്പില്‍ എംജി സര്‍വകലാശാല മാറ്റം വരുത്തുമെന്നും വിസി പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗണ്‍സലിങ് സെന്ററുകള്‍ വേണം. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണ മേല്‍വിലാസം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ജുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എംജി സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സിന്‍ഡിക്കറ്റ് സമിതി വിസിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരണത്തില്‍ കോളജിനു ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതിവാങ്ങിയില്ല. ഒരു മണിക്കൂര്‍ ക്ലാസ് മുറിയില്‍ ഇരുത്തി മാനസികമായി തളര്‍ത്തി. ഡോ. എം എസ് മുരളി, അജി സി പണിക്കര്‍, പ്രൊഫ. വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് റിപ്പോര്‍ട്ട്.

അഞ്ജുവിന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് നിലവില്‍ സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.

അതേസമയം പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് അഞ്ജുവിന്റെ  പിതാവ് ഷാജി പ്രതികരിച്ചു.
തങ്ങളുടെ പ്രതീക്ഷയായിരുന്നു മകളെന്നും കോളജുകാര്‍ തകര്‍ത്തത് തങ്ങളുടെ സ്വപ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകളെ അപ്പോള്‍ തന്നെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് മാറ്റിയിരുന്നങ്കില്‍ ഇങ്ങനെ ഒരു നഷ്ടം സംഭവിക്കില്ലായിരുന്നു. വിളിച്ചിരുന്നെങ്കില്‍, തങ്ങളെത്തി കൊണ്ടു പോകുമായിരുന്നു. കുട്ടിയെ ഹാളിലിരുത്തി മാനസികമായി തകര്‍ത്തു. നീതി കിട്ടണമെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടന്നും ഷാജി പറഞ്ഞു.

Keywords:  Anju faced mental harassment, says Uty inquiry panel, Kottayam, News, Allegation, CCTV, Report, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia